അശാസ്ത്രീയ കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചു വ്യാപാരികൾ നടത്തിയ കടയടപ്പ് സമരം ഇരിങ്ങാലക്കുടയിൽ പൂർണം

ഇരിങ്ങാലക്കുട : അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരങ്ങളുടെ ഭാഗമായി ചൊവാഴ്ച ഇരിങ്ങാലക്കുടയിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചു കൊണ്ട് വ്യാപാരികൾ പ്രതിഷേധ സമരം നടത്തി. ആൽത്തറക്കൽ നടന്ന പ്രതിഷേധ യോഗം വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട പ്രസിഡന്റ് അബിൻ മാത്യു വെള്ളാനിക്കാരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷാജു പാറേക്കാടൻ, മുൻ പ്രസിഡണ്ട് പി വി ആന്റോ എന്നിവർ സംസാരിച്ചു.

വ്യാപാര മേഖലയിൽ സർക്കാർ അടിച്ചേൽപ്പിച്ചിട്ടുള്ള അശാസ്ത്രീയവും അപ്രായോഗികവുമായ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുക, കെട്ടിട വാടക നിയന്ത്രണ നിയമം ഉടൻ നടപ്പിലാക്കുക, അനധികൃത കച്ചവടങ്ങൾ പൂർണമായി നിരോധിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അതിഭീമമായ ഡി ആൻഡ് ഓ ലൈസൻസ് പിൻവലിക്കുക, ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കടയടപ്പ് സമരം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top