വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എൻജിനിയറിംഗ് കോളേജിന്‍റെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലയിലെ ഹയർ സെക്കന്‍ററി സയൻസ് വിദ്യാർത്ഥികൾക്ക് വേണ്ടി ക്വിസ് മത്സരം  (സിന്റില 2018) സംഘടിപ്പിച്ചു. മൂന്ന് തലങ്ങളിലായി നടത്തിയ മത്സരത്തിൽ ജില്ലയിലെ നാല്പത്തിയഞ്ചോളം ഹയർ സെക്കന്‍ററി സ്കൂളുകൾ പങ്കെടുത്തു. കുരിയച്ചിറ സെന്റ്പോൾസ് ഹയർ സെക്കന്‍ററി സ്കൂൾ ഒന്നാം സ്ഥാനവും, നന്തിക്കര ജി.വി.എച്ച്. എസ്.എസ് രണ്ടാം സ്ഥാനവും, വിജയഗിരി പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഡോ. മാത്യു ഊക്കൻ വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകി. ക്രൈസ്റ്റ് എൻജിനിയറിംഗ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, പ്രിൻസിപ്പാൾ ഡോ. സജീവ് ജോൺ, ജോയിന്റ്. ഡയറക്ടർ ഫാ.ജോയ്പയ്യപ്പിള്ളി, ഡോ.പി.എൽ ആന്റണി, പ്രൊഫ. എൻ. പ്രേമ കുമാർ, എന്നിവർ വിജയികൾക്ക് അഭിനന്ദങ്ങൾ നൽകി സംസാരിച്ചു.

Leave a comment

197total visits,1visits today

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top