കോവിഡ് വ്യാപനം സംസ്ഥാനത്ത് ഒക്ടോബർ 3 മുതൽ 30 വരെ കര്‍ശന നിയന്ത്രണങ്ങള്‍- അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നതിന് വിലക്ക്

അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള സിആര്‍പിസി 144 അനുസരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒക്ടോബര്‍ മൂന്ന് രാവിലെ ഒമ്പത് മണി മുതല്‍ 30-ാം തീയതിവരെയാണ് വിലക്ക്

കോവിഡ് വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഒക്ടോബർ 3 മുതൽ നിലവിൽ വരുന്നു. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള സിആര്‍പിസി 144 അനുസരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒക്ടോബര്‍ മൂന്ന് രാവിലെ ഒമ്പത് മണി മുതല്‍ 30-ാം തീയതിവരെയാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് സാഹചര്യം വിലയിരുത്തി നടപടിയെടുക്കാനും നിര്‍ദേശമുണ്ട്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആളുകള്‍ കൂട്ടംകൂടുന്ന മറ്റുള്ള എല്ലാ പരിപാടികള്‍ക്കും വിലക്കുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് അതാത് ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ തീരുമാനിക്കാം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top