സാമൂഹ്യ വനവത്കരണ വകുപ്പിന് വിത്തുകൾ കൈമാറി

കരൂപ്പടന്ന: ഹരിത കേരളം പദ്ധതിക്ക് വേണ്ടി വളളിവട്ടം ചെറുകിട ഭൂവുടമ സംഘം സാമൂഹ്യ വനവത്കരണ വകുപ്പ് ചാലക്കുടി റേഞ്ചിന് വിത്തുകൾ കൈമാറി. ജൈവ കർഷകൻ സലീം കാട്ടകത്ത് ശേഖരിച്ച വിത്തുകളാണ് സോഷ്യൽ ഫോറസ്ട്രി ചാലക്കുടി റെയ്ഞ്ച് ഓഫീസർ ഇ.എസ്.സദാനന്ദൻ ഇരിങ്ങാലക്കുട എസ്.ഐ. കെ.എസ്. സുശാന്തിൽ നിന്ന് ഏറ്റുവാങ്ങിയത്. സലീംകാട്ടകത്തിന്റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ എ.ആർ.രാമദാസ് അധ്യക്ഷത വഹിച്ചു.

സലിം അലി ഫൗണ്ടേഷൻ ചെയർമാൻ ഡോ.വിജയൻ, ഗ്രാമപഞ്ചായത്ത് അംഗം കെ.എസ്.മോഹനൻ, ഷൺമുഖൻ പുവ്വത്തും കടവിൽ, ഫോറസ്റ്റർ മുഹമ്മദ് ഷെരീഫ്, കാട്ട കത്ത് സലീം എന്നിവർ സംസാരിച്ചു. ഇലഞ്ഞി, പുന്നക്കുരു, വാളൻപുളി, സീതപ്പഴം തുടങ്ങിയ വിവിധ മരങ്ങളുടെ വിത്തുകളാണ് കൈമാറിയത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top