അതസ്ഥിത ജനവിഭാഗത്തോടു കാണിക്കുന്ന നിന്ദയുടെ നേര്‍ക്കാഴ്ചയാണ് ചാത്തൻമാസ്റ്റർ കമ്മ്യുണിറ്റി ഹാളിന്റെ അവസ്ഥ – കുമ്മനം രാജശേഖരന്‍

മാപ്രാണം : കേരളം മാറി മാറി ഭരിച്ചിട്ടുള്ളവര്‍ അതസ്ഥിത ജനവിഭാഗത്തോടു കാണിക്കുന്ന നിന്ദക്കും അവഗണനക്കും ക്രൂരതക്കുമുള്ള തെളിവും അതിന്റെ നേര്‍ക്കാഴ്ചയുമാണ് നശിച്ചുകിടക്കുന്ന ചാത്തൻമാസ്റ്ററുടെ സമരകമായ മാപ്രാണത്തെ കമ്മ്യുണിറ്റി ഹാള്‍ എന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാവങ്ങള്‍ക്കു വേണ്ടി പടത്തുയര്‍ത്തിയ കമ്മ്യുണിറ്റി ഹാളിന്റെ ഇപ്പോഴത്തെ സ്ഥിതിയുടെ ഉത്തരവാദിത്വം ആര്‍ക്കെന്ന് വ്യക്തമാക്കാന്‍ നഗരസഭയും സംസ്ഥാന മുഖ്യമന്തിയും, പട്ടികജാതി വകുപ്പുമന്ത്രിയും പ്രതിപക്ഷനേതാവും തയ്യാറാകണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. വികാസ് യാത്രയുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ എത്തിയപ്പോളാണ് അദ്ദേഹം കമ്മ്യുണിറ്റി ഹാള്‍ സന്ദർശിച്ചത്.

പി.കെ. ചാത്തന്‍ മാസ്റ്റര്‍ക്ക് സമുചിതമായ ഒരു സ്മാരകം നിര്‍മ്മിക്കുവാന്‍ എല്‍.ഡി.എഫിനോ, യു.ഡി.എഫിനോ ഇതുവരേയും കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന് സമുചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ ഈ നാട്ടിലെ ജനങ്ങള്‍ അത് ഏറ്റെടുക്കുമെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. കമ്മ്യുണിറ്റി ഹാള്‍ പുനര്‍നിര്‍മ്മിക്കാനും അദ്ദേഹത്തിന്റെ പേരിലുള്ള സ്‌കൂളില്‍ വികസന പ്രവര്‍ത്തനം നടത്താനും നഗരസഭക്ക് കഴിഞ്ഞില്ലെങ്കില്‍ ജനങ്ങളെ മുന്‍ നിറുത്തി ബി.ജെ.പി. നേത്യത്വം നല്‍കി സ്മാരകങ്ങള്‍ നിര്‍മ്മിക്കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top