കൂടൽമാണിക്യം തിരുവുത്സവം – കലാപരിപാടികൾക്ക് അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഏപ്രിൽ 27 മുതൽ മെയ് 7 വരെ നടക്കുന്ന തിരുവുത്സവത്തോടനുബന്ധിച്ച് ക്ഷേത്രാന്തരീഷത്തിനു അനുയോജ്യമായ തരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കുവാൻ താൽപ്പര്യമുള്ള ഹൈന്ദവരായ കലാകാരന്മാർക്ക് പരിപാടിയുടെ വിശദ വിവരങ്ങൾ സഹിതം അപേക്ഷ സമർപ്പിക്കാവുന്നതാണ്. വഴിപാടായി പരിപാടികൾ അവതരിപ്പിക്കുന്നവർ പ്രസ്തുത വിവരം അപേക്ഷയിൽ പ്രത്യകം കാണിച്ചിരിക്കേണ്ടതാണ്.

അപേക്ഷകൾ എല്ലാ പ്രവർത്തിദിവസങ്ങളിലും ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ നേരിട്ടോ, അഡ്മിനിസ്ട്രേറ്റർ, കൂടൽമാണിക്യം ദേവസ്വം , ഇരിങ്ങാലക്കുട -680121 , തൃശൂർ ജില്ല എന്ന വിലാസത്തിൽ തപാൽ മുഖേനയോ, contact@koodalmanikyam.com എന്ന ഇ മെയിൽ മുഖേനയോ സമർപ്പിക്കാവുന്നതാണെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ  അറിയിച്ചു.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി: 2018 ഫെബ്രുവരി 15 വൈകീട്ട് 5 മണി.

Leave a comment

  • 15
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top