ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എം എസ് എസ്‌ അനുമോദിച്ചു

ഇരിങ്ങാലക്കുട : എസ്‌ എസ്‌ എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കുകയും എൻ ഐ ടി, ഐ ഐ ടി എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്ത വിദ്യാർത്ഥികളെ മുസ്ലിം സർവ്വീസ് സൊസൈറ്റി (എം.എസ്.എസ്) ഇരിങ്ങാലക്കുട യുണിറ്റ്, ക്യാഷ് അവാർഡും മൊമെന്റോയും നൽകി അനുമോദിച്ചു. കോവിഡ് 19ന്‍റെ പശ്ചാതലത്തിൽ എം.എസ്.എസിന് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അബ്ദുൾ കരീം മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗം വി.കെ റാഫി, യൂണിറ്റ് പ്രസിഡന്‍റ് പി. എ നാസർ, യൂണിറ്റ് വൈസ് പ്രസിഡന്‍റ് ഷെയ്ക്ക് ദാവൂദ് എന്നിവർ വിജയികളുടെ വീടുകളിൽ നേരിൽ ചെന്നാണ് അവാർഡുകൾ നൽകിയത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top