ഗവ. ഗേൾസ് ഹയർ സെക്കന്‍ററി ആൻഡ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ വാർഷികം 18ന്

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർ സെക്കന്‍ററി ആൻഡ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂള്ളിന്‍റെ വാർഷികദിനാഘോഷവും യാത്രയയപ്പുസമ്മേളനവും പുരസ്കാരവിതരണവും ജനുവരി 18 ന് വ്യാഴാഴ്ച്ച രാവിലെ 9 :30 ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു. യാത്രയയപ്പ് സമ്മേളനം എം.എൽ.എ കെ.യു. അരുണൻ മാസ്റ്ററും വാർഷികദിനാഘോഷം സിനിമാതാരം ഇർഷാദും ഉദ്ഘാടനം നിർവ്വഹിക്കുന്നു.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. ഷാജു എൻഡോവ്മെന്‍റ് വിതരണം നടത്തുന്നു. സർവ്വീസിൽനിന്നും വിരമിക്കുന്ന അദ്ധ്യാപകരായ വി.എച്ച് .സി. ഇംഗ്ലീഷ് അദ്ധ്യാപകൻ ദേവരാജൻ എ.കെ, ഹയർ സെക്കന്ററി വിഭാഗം കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപിക സുഷമ കെ. എന്നിവർക്ക് യാത്രയയപ്പ് നടത്തുമെന്നും , ഹയർ സെക്കന്ററി പ്രിൻസിപ്പൽ പ്യാരിജ എം, വി.എച്ച്.എസ് .ഇ പ്രിൻസിപ്പൽ ഹേന കെ.ആർ, ഹെഡ്മിസ്ട്രസ് ടി.വി. രമണി, പി.ടി.എ. പ്രസിഡന്റ് ജോയ് കോനേങ്ങാടൻ. എന്നിവർ അറിയിച്ചു. സമ്മേളനശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top