കേരളത്തിൽ നിന്നും സിവിൽ സർവീസ് യോഗ്യത നേടുന്നവരുടെ എണ്ണത്തിൽ വർദ്ധന : അസിസ്റ്റന്‍റ് കസ്റ്റംസ് കമ്മിഷണർ ശ്യം ഐ. ആർ. എസ്.

ഇരിങ്ങാലക്കുട : കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ നിന്നും സിവിൽ സർവീസ് നേടുന്നവരുടെ എണ്ണത്തിൽ ക്രമാനുസൃതമായ വർദ്ധന ഉണ്ടായിട്ടുണ്ടെന്നും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പരിശീലനം ഇതിനു സഹായകമായിട്ടുണ്ടെന്നും പരീക്ഷ എഴുതുന്നവരുടെയും യോഗ്യത നേടുന്നവരുടെയും നാഷണൽ ശരാശരിയിൽ കേരളം ഇപ്പോൾ മുന്നിലാണെന്നും തിരുവനന്തപുരം അസ്സിസ്റ്റൻസ് കസ്റ്റംസ് കമ്മിഷണർ ആയ ശ്യാം ഐ.ആർ. എസ്. അഭിപ്രായപ്പെട്ടു.

വിവേകാനന്ദ ഐ എ എസ് അക്കാദമി, ജില്ലയിലെ സിവിൽ സർവീസ് നേടുവാൻ ആഗ്രഹിക്കുന്നവർക്കായി എല്ലാ രണ്ടാം ശനിയാഴ്ച്ചയും സൗജന്യമായി സംഘടിപ്പിക്കുന്ന വിദ്യാസാഗരം പഠനവേദിയുടെ 44 – ാ മത് എഡിഷണൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അക്കാദമി ഡയറക്ടർ മഹേഷ് എം.ആർ സന്നിഹിതനായിരുന്നു.

Leave a comment

Leave a Reply

Top