ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ശനിയാഴ്ച 3 പേർക്ക് കോവിഡ് പോസിറ്റീവ്, നിരീക്ഷണത്തിൽ 266 പേരുണ്ട്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ഇന്ന് 3 കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. 31 വയസ്സുള്ള പുരുഷൻ, 9 വയസ്സുള്ള പെൺകുട്ടി, 4 വയസ്സുള്ള ആൺകുട്ടി. 39 പേർ പോസിറ്റീവായി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. ഇതുവരെ ആകെ 137 പേരാണ് പോസിറ്റീവായത്., ഇപ്പോൾ നിരീക്ഷണത്തിൽ 266 പേരുണ്ട്. 257 പേരാണ് ഹോം ക്വാറന്റൈയിൻ കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 9 പേരും. ഇതിൽ വിദേശത്തു നിന്നും എത്തിയ 78 പേരുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top