ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ ജൈവ പച്ചക്കറിത്തോട്ടം ശ്രദ്ധയാകർഷിക്കുന്നു

ഇരിങ്ങാലക്കുട : പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പോലീസ് സേനാംഗങ്ങളും, അവരുടെ കുടുംബാംഗങ്ങളും ചേർന്ന് ഒരുക്കിയ ജൈവ പച്ചക്കറിത്തോട്ടം ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ഡിസംബർ 4ന് ആണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്. എസ്.ഐ.പ്രതാപന്‍റെ നേതൃത്വത്തിൽ ഒരു സംഘം പോലീസ് സേനാംഗങ്ങളുടെ മനസ്സിൽ ഉദിച്ച ആശയമാണ് കാടുപിടിച്ചു കിടന്ന 50 സെന്‍റ് സ്ഥലം വൃത്തിയാക്കി പൂർണ്ണമായും ജൈവ രീതിയിൽ ഒരുങ്ങിയ പച്ചക്കറിത്തോട്ടമായി മാറ്റിയത്. ഡി.വൈ.എസ്.പി.ഫേയ്മസ് വർഗ്ഗീസ് ആണ് ആദ്യ വിത്തിട്ടത്. വെണ്ട, വഴുതന, കാബേജ്, കോളി ഫ്ലവർ, പാവൽ, പയർ, ചീര, പച്ചമുളക്, തക്കാളി എന്നിവ ഈ തോട്ടത്തിൽ തഴച്ചുവളരുകയാണ്. സേനാംഗങ്ങൾക്കൊപ്പം അവരുടെ ഭാര്യമാരും, മക്കളും ചെടികളുടെ പരിപാലനത്തിൽ ശ്രദ്ധിക്കുന്നുണ്ട്. പൊറത്തിശ്ശേരി കൃഷി ഓഫീസർ പി.വി.സുരേഷ് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു. നല്ലൊരു കർഷകൻ കൂടിയായ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എം.കെ.സുരേഷ് കുമാറിന്‍റെ പ്രോത്സാഹനം കൂടിയായപ്പോൾ കൃഷിക്കിറങ്ങിയവർക്ക് ആവേശം വർദ്ധിച്ചു. കൃഷി വകുപ്പിന്‍റെ പ്രോത്സാഹന സമ്മാനത്തിന് പരിഗണിക്കുന്നതിനായി കേരള കാർഷിക സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.ജി.എസ്.അരുളരശന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം കൃഷിത്തോട്ടം സന്ദർശിച്ചു. സർക്കിൾ ഇൻസ്പെക്ടർ എം.കെ.സുരേഷ് കുമാർ, പ്രിൻസിപ്പൽ എസ്.ഐ.കെ.എസ്.സുശാന്ത്, കൃഷി ഓഫീസർ പി.വി.സുരേഷ് എന്നിവരും സന്നിഹിതരായിരുന്നു.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top