കൽപറമ്പ് ബി .വി.എം.എച്ച്.എസ്. സ്കൂളിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനവും വാർഷികവും 18ന്

കൽപറമ്പ് : ബി .വി.എം.എച്ച്.എസ്. സ്കൂളിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനവും വാർഷികവും അധ്യാപക -രക്ഷാകർതൃ -മാതൃ സംഗമദിനവും ജനുവരി 18 ന് വ്യാഴാഴ്ച രാവിലെ 9:30 ന് നടത്തുന്നു. വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും ഉണ്ടാകും. പ്ലാറ്റിനം ജൂബിലി ബ്ലോക്ക് വെഞ്ചിരിപ്പും അനുഗ്രഹപ്രഭാഷണവും ഇരിങ്ങാലക്കുട രൂപത മെത്രാൻ പോളി കണ്ണൂക്കാടൻ നടത്തുന്നു. ഉദ്ഘാടനം തൃശൂർ എം.പി. സി.എൻ. ജയദേവൻ നിർവ്വഹിക്കുന്നു. എം. എൽ. എ. പ്രൊഫ. കെ.യു അരുണൻ മാസ്റ്റർ സ്മരണിക പ്രകാശനവും ഹൈടെക് ക്ലാസ് റൂം ഉദ്ഘാടനം ഇരിങ്ങാലക്കുട ഡി.ഇ.ഓ. ഉഷ റാണി പി. നടത്തുന്നു. കുഴൽ കിണർ സമർപ്പണം പൂർവ വിദ്യാർത്ഥി വർഗ്ഗിസ് പാലമറ്റം, ഫോട്ടോ അനാച്ഛാദനം ഫാ.ജോർജ്ജ് പാറേമാൻ കോർപ്പറേറ്റ് മാനേജർ, അനുമോദിക്കൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കരയും എൻഡോവ്മെന്റ് വിതരണം പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഷ രാജേഷ് എന്നിവർ നടത്തുമെന്ന് സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് കൊടിയൻ, പ്രിൻസിപ്പാൾ ബിജു ആന്റണി ഇ. ഹെഡ്മിസ്ട്രസ് ലിൻസി എൽ തേലപ്പിള്ളി അറിയിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top