എയ്‌ഡഡ് സ്കൂൾ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം- കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്‌സ്‌ അസോസിയേഷൻ

ഇരിങ്ങാലക്കുട : എയ്‌ഡഡ്‌ സ്കൂൾ മേഖലയിലെ നിയമനത്തിന്റെ പേരിലും മറ്റുമായി നിൽക്കുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് സ്കൂൾ (എയ്‌ഡഡ്‌ ) മാനേജേഴ്‌സ്‌ അസോസിയേഷന്റെ തൃശൂർ ജില്ലാ ഭാരവാഹികൾ ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. അരുണൻ മാസ്റ്റർക്ക് നിവേദനം നൽകി. കഴിഞ്ഞ നാലു വർഷമായി കേരളത്തിൽ 4500 പരം അധ്യാപക അനധ്യാപകരുടെ നിയമനങ്ങൾക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നും കൂടാതെ മറ്റു ചില ആവശ്യങ്ങൾക്ക് കൂടി പരിഹാരം കാണണമെന്നും നിവേദനത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.പി.എസ്.എം.എ ജില്ലാ പ്രസിഡന്റ് എ എൻ നീലകണ്ഠൻ, കമ്മിറ്റി അംഗം ഭരതൻ കണ്ടെങ്കാട്ടിൽ, വി പി ആർ മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top