അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതി പ്രതിഷേധദിനമാചരിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി, ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതി നേതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഇരിങ്ങാലക്കുട കസ്റ്റമര്‍ സര്‍വ്വീസ് സെന്ററിന് മുമ്പില്‍ നടത്തിയ പ്രതിഷേധ ധർണ ജോയിന്‍റ് കൗണ്‍സില്‍ ജില്ലാ ജോയിന്‍റ് സെക്രട്ടറി എം.കെ.ഉണ്ണി ഉദ്ഘാടനം ചെയ്തു. പൊതുമേഖലാ സ്വകാര്യവല്‍ക്കരണത്തിലും ഭീമമായ ഇന്ധനവിലവര്‍ദ്ധനവിലും പ്രതിഷേധിച്ച് നടത്തിയ ധർണയിൽ ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ താലൂക്ക് പ്രസിഡണ്ട് ഡോ. കെ.വി. ഷിബു അദ്ധ്യക്ഷനായിരുന്നു.അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതി ഭാരവാഹികളായ ഇ.എന്‍.രവീന്ദ്രന്‍, എ.എം. നൗഷാദ്, .കെ. ജിനീഷ്, കെ.ജെ. ക്ലീറ്റസ്, പി.കെ. ഉണ്ണികൃഷ്ണന്‍, വി. അജിത്കുമാര്‍, പി.ബി. മനോജ് കുമാർ എന്നിവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top