ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ സഹായവുമായി സെന്റ് ജോസഫ് കോളേജ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ പൂർവ വിദ്യാർത്ഥികളും കോളേജ് മാനേജ്മെന്റും ചേർന്നൊരുക്കിയ ‘പഠിക്കാൻ വേണ്ടി ഒരു ഫോൺ’ (‘a phone to learn’) സംരംഭത്തിന്റെ ഭാഗമായി,സ്മാർട്ട്‌ ഫോണില്ലാതെ ഓൺലൈൻ പഠനത്തിനായി കഷ്ടപ്പെടുന്ന, അർഹരായ വിദ്യാർത്ഥിനികൾക്കുള്ള, സ്മാർട്ട്‌ ഫോണുകൾ പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ആശ തെരേസ് വിതരണം ചെയ്തു.

ഡിജിറ്റൽ സാമഗ്രികളിലൂടെയുള്ള, പെൺകുട്ടികളുടെ ഓൺലൈൻ പഠനം സുഗമമാക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പൂർവ്വവിദ്യാർത്ഥികളും കോളേജ് അധികാരികളും ചേർന്ന് ഇത്തരമൊരു സംരംഭം വിഭാവനം ചെയ്തത്. പ്രിൻസപ്പൽ ഡോ. സിസ്റ്റർ ആഷ, വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി, സെൽഫ് – ഫിനാൻസിംഗ് കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ്‌ ബാസ്റ്റിൻ, ചരിത്ര വിഭാഗം മേധാവി മിസ് സുമിന,അലുമിനി അസോസിയേഷൻ പ്രസിഡൻറ് മായാലക്ഷ്മി എന്നിവർ ഈ സംരംഭത്തിന് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top