മഹിളാ കോൺഗ്രസ്‌ പ്രതിഷേധജ്വാല നടത്തി

കാട്ടൂർ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും, ഇന്ധനവില വർദ്ധനവിനെതിരെയും മഹിളാ കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
പോസ്റ്റ്‌ ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധജ്വാല നിയോജകമണ്ഡലം പ്രസിഡന്റ് ബെൻസി ഡേവിഡ് ഉദ്‌ഘാടനം ചെയ്തു. കദീജ മുംതാസിന്റെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ നാഷണൽകോൺഗ്രസ് കാട്ടൂർ മണ്ഡലം പ്രസിഡന്റ് ഹൈദ്രോസ് മുഖ്യപ്രഭാഷണം നടത്തി. കാട്ടൂർ സർവീസ് സഹകരണ സൊസൈറ്റി പ്രസിഡന്റ് രാജലക്ഷമി, മഹിളാ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി ആനി ആന്റണി, മണ്ഡലം ബ്ലോക്ക്‌ ഭാരവാഹികളായ ബെറ്റി ജോസ്, അംബുജം രാജൻ, വിലാസിനി, ഷീല, മധുജ ഹരിദാസ് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top