ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബിൻ്റെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബിൻ്റെ 2020-21 കാലഘട്ടത്തിലെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെയ്മസ് വർഗ്ഗീസ് നിർവ്വഹിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ‘പെഡൽ ടു സ്കൂൾ ‘ പ്രൊജക്ട് പ്രകാരം സൈക്കിളുകൾ വിതരണം ചെയ്താണ് ഈ വർഷത്തെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .ക്ലബ്ബ് പ്രസിഡൻ്റ് ടി.ജെ പ്രിൻസ് അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികളായ മധുസൂദനൻ, ടി. പി സെബാസ്റ്റിയൻ, ഷാജു ജോർജ്ജ്, പി.ടി.ജോർജ് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top