അമ്മന്നൂർ ചാച്ചു ‌ചാക്യാർ സ്മാരക ഗുരുകുലത്തിൽ 12-ാമത് ഗുരുസ്മരണയുടെ ഭാഗമായി ഓൺലൈൻ കൂടിയാട്ട മഹോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിന്‍റെ ആഭിമുഖ്യത്തിൽ ജൂലൈ 1 മുതൽ 10 വരെ നടക്കുന്ന 12-ാമത് അമ്മന്നൂർ മാധവ ചാക്യാർ ഗുരുസ്മരണയുടെ ഭാഗമായി ഓൺലൈൻ കൂടിയാട്ട മഹോത്സവം ആരംഭിച്ചു. ആചാര്യ വന്ദനം, പുഷ്പാർച്ചന, ഗുരു അമ്മന്നൂർ അനുസ്മരണങ്ങൾ, ഫേസ് ബുക്ക് പ്രഭാഷണ പരമ്പര, സൂം വെബ്ബിനാർ, ഓൺലൈൻ കൂടിയാട്ടം എന്നിവ വരും ദിവസങ്ങളിൽ ഉണ്ടാകും.

ആദ്യ ദിവസം ജൂലൈ 1 ബുധനാഴ്ച അമ്മന്നൂർ ചാച്ചു ‌ചാക്യാർ സ്മാരക ഗുരുകുലം കുലപതി വേണുജി ആചാര്യവന്ദനവും, പ്രസിഡന്റ് അമ്മന്നൂർ കുട്ടൻ ചാക്യാർ പുഷ്പാർച്ചനയും നടത്തി. തുടർന്ന് മുൻ കേരളാ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, അഡ്വ. രാജേഷ് തമ്പാൻ എന്നിവർ ഓൺലൈനിലൂടെ ഗുരു അമ്മന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഗരുവിന്റെ ശിഷ്യരായ കലാമണ്ഡലം ഹരിഹരൻ, അമ്മന്നൂർ രജനീഷ് ചാക്യാർ, കപില വേണു എന്നിവരും അദ്ദേഹത്തെ അനുസ്മരിച്ചു. അമ്മന്നൂർ ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും, സെക്രട്ടറി കലാമണ്ഡലം നാരായണൻ നമ്പ്യാർ നന്ദിയും പറഞ്ഞു.

കൂടിയാട്ട മഹോത്സത്തിന്‍റെ  ആദ്യദിനത്തിൽ ഹനുമദ്ദുതാങ്കം കൂടിയാട്ടം അവതരിപ്പിച്ചു. രാവണനായി സൂരജ് നമ്പ്യാർ, മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, ഇടയ്ക്ക കലാനിലയം ഉണ്ണികൃഷ്ണൻ, താളം സരിത കൃഷ്‌ണകുമാർ, ചുട്ടി കലാനിലയം ഹരിദാസ് എന്നിവർ അരങ്ങിലെത്തി. ആധുനിക കാലത്തെ കൂടിയാട്ടം എന്ന വിഷയത്തിൽ ഡോ. കെ.ജി.പൗലോസ് ഫെയ്സ് ബുക്ക് പേജിൽ ഗുരുസ്മരണ പ്രഭാഷണ പരമ്പര നടത്തി.

ജൂലൈ 2 വ്യാഴാഴ്ച കൂത്തിലെ ശരീരം അമ്മന്നൂർ മാധവച്ചാക്യാരുടെ അവതരണങ്ങളിലൂടെ എന്ന വിഷയത്തിൽ ഡോ. എ.എൻ. കൃഷ്ണൻ ഗുരുസ്മരണ പ്രഭാഷണ പരമ്പര അവതരിപ്പിക്കുന്നു. വൈകീട്ട് 8 ന് “കൂടിയാട്ടത്തിലെ ക്രിയകളുടെ പ്രസക്തി” എന്ന വിഷയത്തിൽ ഡോ. എം.വി. നാരായണൻ വെബ്ബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 3 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ഫെയ്‌സ് ബുക്ക് പേജിൽ അമ്മന്നൂരിൻ്റെ അരങ്ങ് കാഴ്ചകൾ എന്ന വിഷയത്തിൽ പുന്നത്തൂർ വിജയനും കലാമണ്ഡലം രാജീവും തമ്മിലുള്ള സംവാദം. 6 :30 ന് കല്ല്യാണസൗഗന്ധികം ( അജഗരം) കൂടിയാട്ട അവതരണം. ഭീമനായി മാർഗി മധു ചാക്യാർ, മിഴാവ് : കലാമണ്ഡലം മണികണ്ഠൻ, നേപത്ഥ്യജിനേഷ്, നേപത്ഥ്യ അശ്വിൻ ഇടക്ക : കലാനിലയം രാജൻ, താളം : ഡോ. ഇന്ദു.ജി, ആരതി സജീവ്, ചുട്ടി : കലാനിലയം സുന്ദരൻ 8 മണിക്ക് “കൂടിയാട്ടം ആട്ടപ്രകാരം അന്നും ഇന്നും” എന്ന വിഷയത്തിൽ ഡോ. സി.കെ. ജയന്തി അവതരിപ്പിക്കുന്ന വെബ്ബിനാർ

ജൂലൈ 4 ശനിയാഴ്ച 7 മണിക്ക് “അമ്മന്നൂരിലെ സംവിധാനം – കല്യാണസൗഗന്ധികം ഭീമനിലൂടെ” എന്ന വിഷയത്തിൽ മാർഗി മധു ചാക്യാർ പ്രഭാഷണ പരമ്പര ( ഫെയ്സ് ബുക്ക് പേജിൽ) നടത്തുന്നു. പ്രഭാഷണ പരമ്പര ( ഫെയ്സ് ബുക്ക് പേജിൽ) 8 മണിക്ക് “അമ്മന്നൂരിൻ്റെ ആട്ടപ്രകാരങ്ങൾ” എന്ന വിഷയത്തിൽ ഡോ. പി.വേണുഗോപാലും, “കോവിഡാനന്തര കാലത്തെ കലാകാരന്മാരുടെ അരങ്ങ് ജീവിതം” എന്ന വിഷയത്തിൽ ശ്രീജിത്ത് രമണനും വെബ്ബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 5 ഞായറാഴ്ച വൈകീട്ട് 7 മണിക്ക് “അമ്മന്നൂരിൻ്റ സ്ത്രീ കഥാപാത്രാവിഷ്കാരം ആട്ടപ്രകാരരചനയിൽ” എന്ന വിഷയത്തിൽ ഉഷാനങ്ങ്യാർ നടത്തുന്ന പ്രഭാഷണ പരമ്പര ( ഫെയ്സ് ബുക്ക് പേജിൽ)

ജൂലൈ 6 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് കൂടിയാട്ടം രസസിദ്ധാന്തത്തിൻ്റെ വികാസ പരിണാമങ്ങൾ എന്ന വിഷയത്തിൽ ഡോ. സി.എം. നീലകണ്ഠൻ (ഇംഗ്ലീഷ് ) നടത്തുന്ന പ്രഭാഷണ പരമ്പര.
ജൂലൈ 7 വൈകീട്ട് 7 മണിക്ക് ചൊവ്വാഴ്ച :അമ്മന്നൂർ ആട്ടപ്രകാരങ്ങളുടെ രംഗപ്രയോഗം – മായാസീതാങ്കം ,അഗ്നിപ്രവേശാങ്കം” വിഷയത്തിൽ മാർഗി സജീവ് നാരായണ ചാക്യാർ അവതരിപ്പിക്കുന്ന പ്രഭാഷണ പരമ്പര ( ഫെയ്സ് ബുക്ക് പേജിൽ) ജൂലൈ 8 വൈകീട്ട് 7 മണിക്ക് ബുധനാഴ്ച “അമ്മന്നൂർ പ്രബന്ധാവതരണ കാഴ്ചയിലെ അനുഭവങ്ങൾ’ എന്ന വിഷയത്തിൽ ദിലീപ് രാജയും, പെരിങ്ങര രാമൻ നമ്പൂതിരിയും തമ്മിലുള്ള സംവാദം. ജൂലൈ 9 വ്യാഴാഴ്ച “ആധുനിക നാടകവേദിയും കൂടിയാട്ടവും” എന്ന വിഷയത്തിൽ ചന്ദ്രദാസൻ (ഇംഗ്ലീഷ് ) പ്രഭാഷണ പരമ്പര നടത്തുന്നു.

ജൂലൈ 10 വെള്ളിയാഴ്ച ഗുരുസ്മരണ മഹോത്സവം സമാപന ദിനത്തിൽ വൈകീട്ട് 5 മണിക്ക് മായാസീതാങ്കം കൂടിയാട്ട അവതരണം. മായാരാമനായി മാർഗി സജീവ് നാരായണ ചാക്യാ റും സീതയായി മാർഗി ഉഷയും, മിഴാവ് : കലാമണ്ഡലം സജികുമാർ, മാർഗി മഹേഷ്, താളം : മാർഗി അശ്വതി, മാർഗി ദേവേന്ദു, മാർഗി മധുരിമ, ചുട്ടി : മാർഗി രവികുമാർ, അണിയറ : ജോബി. 7 മണിക്ക് “കഥാപാത്രാവിഷ്കാരം കൂടിയാട്ടത്തിലെ വാചികാഭിനയത്തിലൂടെ” എന്ന വിഷയത്തിൽ അമ്മന്നൂർ രജനീഷ് ചാക്യാർ പ്രഭാഷണ പരമ്പര നടത്തുന്നു. അമ്മന്നൂർ ഗുരുകുലത്തിലെ ഫേസ്ബുക് പേജിൽ എല്ലാ പരിപാടികളും ലഭ്യമാണ് .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top