കെ എസ്‌ യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ഇ ഓ ഓഫീസിലേക്ക് മാർച്ച് നടത്തി

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ നയങ്ങൾക്കെതിരെ കെ.എസ്.യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എ ഇ ഓ ഓഫീസിലേക്ക് നടത്തിയ മാർച്ച് യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി അസറുദ്ധീൻ കളക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ പറ്റാതെ ആത്മഹത്യ ചെയ്ത ദേവികയോടും കുടുംബത്തോടും കേരള സർക്കാർ നീതിപുലർത്തുക, വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ ലഭ്യമാക്കുക, ഓൺലൈൻ ക്ലാസുകളിലെ പോരായ്മകൾ പരിഹരിക്കുക, കെ ടി യു വിദ്യാർത്ഥികളുടെ പരീക്ഷാനടത്തിപ്പിലെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കുക, കോളേജേറ്റിനുള്ള പി ജി വെയിറ്റേജ് ഒഴിവാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് റൈഹാൻ ഷഹീർ അധ്യക്ഷത വഹിച്ച മാർച്ചിൽ യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ് വിബിൻ വെള്ളയത് മുഖ്യാതിഥിയായിരുന്നു. കെ എസ്‌ യു പ്രവർത്തകരായ മിഥുൻ ജോർജ്, ഐസക് സാബു എന്നിവർ സംസാരിച്ചു. ബിബിൻ, ജിഫ്‌സൺ ശറഫുദ്ധീൻ, അഷ്‌കർ, ഷാരോൺ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top