രണ്ടു വൃക്കകളും തകരാറിലായ കുടുംബനാഥന്‍ ചികിത്സ സഹായം തേടുന്നു

മുരിയാട് : രണ്ടു വൃക്കകളും തകരാറിലായ കുടുംബനാഥന് ചികിത്സിക്കാനുള്ള പണം കണ്ടെത്താനാവാതെ വീട്ടുകാർ വിഷമിക്കുന്നു. മുരിയാട് കൂനമ്മാവ് ജോയ് കെ.ജെ യാണ് രോഗം കൊണ്ട് ബുദ്ധിമുട്ടുന്നത്. കോളേജിൽ പഠിക്കുന്ന രണ്ട് പെൺമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം, ജോയ് സ്വകാര്യ സ്ഥാപനത്തിൽ ജേലിചെയ്താണു പോറ്റിയിരുന്നത്. എന്നാൽ മാസങ്ങൾക്കുമുൻപ് രോഗം വന്നു ജൂബിലി ആശുപത്രിയിലെത്തിച്ച ജോയുടെ രണ്ടു വൃക്കകളും തകരാറിലാണെന്ന് മനസിലായി.

വൃക്ക മാറ്റിവയ്ക്കാൻ ലക്ഷങ്ങൾ ചിലവു വരും. ഇതു കണ്ടെത്താനാവാതെ വിഷമിക്കുന്ന ജോയുടെ കുടുംബത്തിനുവേണ്ടി ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു അരുണൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.ജി. ശങ്കരനാരായണൻ എന്നിവർ രക്ഷാധികാരിയായി മുരിയാട് പഞ്ചായത്ത് പ്രസിഡന്‍റ് സരള വിക്രമൻ, ജോയുടെ ബന്ധു ജോണി കെ.എസ് എന്നിവരുടെ പേരിൽ മുരിയാട് ഇന്ത്യൻ ഓവർസീസ് ബാങ്കിൽ K.J JOY CHIKILSA SAHAYA NIDHI എന്ന പേരിൽ അക്കൗണ്ട് നമ്പർ : 110101000012705 , IFSC : IOBA 0001101 സഹായനിധി രൂപീകരിച്ചു. വി.കെ. സതീശൻ കൺവീനറും വാർഡ് മെമ്പർ സരിത സുരേഷ്, ലത ചന്ദ്രൻ, പ്രസാദ് എ.വി., രാജേഷ് , ദിനേശൻ, ജോജോ എന്നിവർ കമ്മിറ്റി അംഗങ്ങളായുള്ള സമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 9746796121 ,7560959859

Leave a comment

Top