കോവിഡ് കാലത്ത് തീവെട്ടി കൊള്ള നടത്തുന്ന ഇരിങ്ങാലക്കുടയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണം – എ.ഐ.എസ്.എഫ്

ഇരിങ്ങാലക്കുട : ആയിരങ്ങള്‍ ഫീസ് അടയ്ക്കാന്‍ കോവിഡ് കാലത്തും ഓണ്‍ലൈന്‍ ക്ലാസ് മാത്രം നടക്കുമ്പോഴും രക്ഷിതാക്കള്‍ക്ക് മെസേജ് അയച്ചു വിദ്യാഭാസകച്ചവടം തകൃതിയായി നടത്തുന്ന ഇരിങ്ങാലക്കുടയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടിയെടുക്കണമെന്ന് എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പരാതിയുമായി എത്തുന്നവരോട് ടി.സി വാങ്ങി പോയ്‌ക്കോളാന്‍ നിര്‍ദേശം നൽക്കുന്നത് അങ്ങേയറ്റം ധിക്കാരപരമാണ് . ഡി.ഇ.ഒയും, വിദ്യാഭ്യാസ വകുപ്പും ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും മാനേജ്മെൻ്റുകൾക്കും എതിരെയും കൃത്യമായ നിയമ നടപടി തുടരണമെന്ന് എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.എസ് ശ്യാംകുമാർ, പ്രസിഡൻ്റ് മിഥുൻ പോട്ടക്കാരൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top