മാനദണ്ഡങ്ങൾ ലംഘിച്ച് ഇരിങ്ങാലക്കുട മേഖലയിലെ സ്വകാര്യ സ്കൂളുകൾ നിർബന്ധപൂർവം ഫീസും ഫൈനും പിരിക്കുന്നു – പ്രതിഷേധിച്ച് രക്ഷിതാക്കൾ

ഇരിങ്ങാലക്കുട : കോവിഡ് മൂലം ഓൺലൈൻ അധ്യായനം മാത്രം നടക്കുന്നതിനിടെ രക്ഷിതാക്കളെ കൊണ്ട് നിർബന്ധപൂർവം തങ്ങളുടെ നോട്ട്ബുക്കുൾ വാങ്ങിപ്പിക്കുകയും, അതിനുപുറമെ ഇപ്പോൾ മാനദണ്ഡങ്ങൾ ലംഘിച്ച് ഇരിങ്ങാലക്കുട മേഖലയിലെ സ്വകാര്യ സ്കൂളുകൾ നിർബന്ധപൂർവം ഫീസും ഫൈനും പിരിക്കാനും ആരംഭിച്ചിരിക്കുന്നു. ഇതേപ്പറ്റി സ്കൂളിൽ അന്വേഷിക്കുന്നവരോട് അനുവദിച്ച സമയത്തിനുള്ളിൽ ഫീസ് നൽകിയില്ലെങ്കിൽ ഫൈൻ അടക്കേണ്ടിവരുമെന്നും, എതിർപ്പുണ്ടെങ്കിൽ വിദ്യാര്‍ത്ഥികളുടെ ടി.സി. വാങ്ങി പോകാമെന്നുമുള്ള സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നു ധാർഷ്ട്യത്തോടെയുള്ള മറുപടിയാണ് പലർക്കും ലഭിക്കുന്നത്. പ്രതിഷേധിച്ച് രക്ഷിതാക്കൾ വാട്സ്ആപ്പ് കൂട്ടായിമകൾ ഉണ്ടാക്കി പ്രതികരിക്കാനാണ് ഉദ്ദേശിക്കുന്നത്.

കേവലം 2 മണിക്കൂറിന് താഴെയുള്ള ഓൺലൈൻ ക്ലാസ്സുകളാണ് വിദ്യാര്‍ത്ഥികൾക്ക് ലഭിക്കുന്നതെന്നും, അതേസമയം കോവിഡ് ലോകമെമ്പാടും പടർന്നു പിടിക്കുന്ന സമയത്ത് രക്ഷിതാക്കളുടെ പലരുടെയും ജോലി പോലും നഷ്ട്ടപ്പെടുന്ന സാഹചര്യവും, വരുമാനം ഇല്ലാതാകുകയും ചെയ്തികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിബന്ധനകൾ വച്ച് സ്കൂളുകൾ ഫീസ് ഇടക്കുന്നത് നിറുത്തണം എന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. ഫീസ് നല്കാൻ തയാറാണെന്നും, എന്നാൽ കൊറോണക്കാലം കഴിയുന്നത് വരെ ഇളവോട് കൂടിയ ഫീസ് അല്ലെങ്കിൽ കൊറോണക്കാലത്ത് മാത്രം സാവകാശം അനുവദിക്കണം എന്നുമാണ് ഇവരുടെ പ്രധാന ആവശ്യം. ഫീസ് അടക്കണമെന്ന് ആവശ്യപ്പെട്ട് ഡോൺബോസ്‌കോ സ്കൂളിൽനിന്ന് രക്ഷിതാക്കളുടെ മൊബൈലിലേക്ക് സന്ദേശങ്ങൾ വന്നു തുടങ്ങി . എന്നാൽ ഫീസ് ഇനത്തിൽ വേണ്ട കുറവുകൾ വരുത്തിയാണ് ഇപ്പോൾ രക്ഷിതകളോട് ഫീസ് അടക്കുവാൻ ആവശ്യപ്പെട്ടതെന്ന് ഇതേപ്പറ്റി സ്കൂൾ അധികൃതർ വിശദമാക്കുന്നത്.

ഇരിങ്ങാലക്കുട മേഖലയിലെ ഇപ്പോൾ നിർബന്ധപൂർവം ഫീസ് പിരിക്കുന്ന സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കൾ എല്ലാവരും ഒരുമിച്ചു ഈ അനീതിക്കെതിരെ പ്രതികരിക്കാനാണ് പേരന്റ്സ് അസോസിയേഷൻ ഐ.ജെ. കെ എന്ന വാട്സ്ആപ്പ് കൂട്ടായ്മ്മ രൂപീകരിക്കുന്നത്. വരും ദിവസങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്കൂളുകളിൽ നേരിട്ടെത്തി പ്രതികരിക്കാനാണ് ഇവർ ഉദ്ദേശിക്കുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top