തൃശ്ശൂർ സിറ്റി പോലീസ് ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തിനോടനുബന്ധിച്ച് തൃശ്ശൂർ സിറ്റി പോലീസ് ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. മയക്കുമരുന്നും യുവതലമുറയും എന്ന വിഷയത്തിലധിഷ്ഠിതമായി 2 മിനിറ്റിൽ കൂടുതൽ ദൈർഘ്യം വരാത്ത ഹ്രസ്വചിത്രം തയ്യാറാക്കി തൃശ്ശൂർ സിറ്റി പോലീസ് ഫേസ്ബുക്ക് പേജിന്‍റെ ഇൻബോക്‌സിലേക്ക് പേരും വിലാസവും മൊബൈൽ നമ്പരും സഹിതം എൻട്രികൾ അയക്കാം. വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കും പങ്കെടുക്കാം. ടിക് ടോക് ഉൾപ്പെടെ ഏതു പ്ലാറ്റ്‌ഫോം ഉപയോഗിച്ചും ഹ്രസ്വ ചിത്രം തയ്യാറാക്കാം. മികച്ച മൂന്ന് ചിത്രങ്ങൾക്ക് പാരിതോഷികം നൽകും. എൻട്രികൾ നൽകേണ്ട അവസാന തീയതി ജൂൺ 30 ആണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top