സ്നേഹോദയ കോളേജ് ബിരുദദാന ചടങ്ങ് ജനുവരി 20 ന്

വല്ലക്കുന്ന് : സ്നേഹോദയ നേഴ്‌സിംഗ് കോളേജിന്‍റെ ബിരുദദാന ചടങ്ങ് ജനുവരി 20 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജസ്റ്റിസ് കുരിയൻ ജോസഫ് (സുപ്രീം കോർട്ട് ജഡ്ജ്) ഉദ്ഘാടനം നിർവ്വഹിക്കുന്നു. ഇരിങ്ങാലക്കുട രൂപത മെത്രാൻ പോളി കണ്ണൂക്കാടൻ അധ്യക്ഷനായിരിക്കും. പ്രൊഫ. സെന്തിൽകുമാർ ടി. (പ്രിൻസിപ്പൽ, ലൂർദ് കോളേജ് ഓഫ് നേഴ്‌സിംഗ്), ഫാ. അരുൺ തെക്കിനിയത്ത്(വികാർ, സെന്റ് അൽഫോൻസ് ചർച്ച്), ഫാ. ജിനോ മാളക്കാരൻ(ചാപ്ലൈൻ, സ്നേഹോദയ കോളേജ് ഓഫ് നേഴ്‌സിംഗ്), സി. ഡോ. റീത്ത സി.എസ്.എസ്(മെഡിക്കൽ സൂപ്രണ്ടന്‍റ്, എസ്.എച്ച്. മിഷൻ ഹോസ്പിറ്റൽ, പുല്ലൂർ), അശ്വതി കെ ബാബു എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സ്നേഹോദയ നേഴ്‌സിംഗ് കോളേജ് ഡയറക്ടർ ആനി തോമാസിയ സി.എസ്.എസ്, പ്രിൻസിപ്പൽ എൽസ് ബാപ്റ്റിസ്റ്റ സി.എസ്.എസ്. അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top