ബൈപാസ് റോഡിലെ അനധികൃത നിലംനികത്തിലിനെതിരെ യുവമോർച്ച പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ബൈപാസ് റോഡിലെ അനധികൃത നിലംനികത്തിലിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകണംമെന്നും കൊടിയുടെ നിറവും രാഷ്ടീയ സ്വാധിനവും നടപടികൾക്ക് തടസ്സമാകരുതെന്നും യുവമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. നടപടിക്കൾ എടുക്കാത്ത പക്ഷം യുവമോർച്ച ശക്തമായ പ്രക്ഷോപ പരിപാടികൾക്ക് നേതൃത്വം നൽകും എന്നും മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ പാറയിൽ , യുവമോർച്ച നിയോജക മണ്ഡലം പ്രസിഡൻ്റ് അഖിലാഷ് വിശ്വനാഥൻ , ജനറൽ സെക്രട്ടറി കെ.പി.മിഥുൻ എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട ബൈപാസ് റോഡിലെ അനധികൃത നിലംനികത്തിലിനെതിരെ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.

Related Newsബൈപ്പാസ് റോഡിന്‍റെ ഇരുവശവും രാഷ്ട്രീയക്കാരുടെ തണലിൽ ബിനാമികൾ മണ്ണിട്ടുനികത്തി കയ്യടക്കുന്നു

Leave a comment

Top