കേരള ശാസ്ത്ര കോൺഗ്രസ് : സെന്‍റ് ജോസഫ്‌സ് കോളേജിൽ കർട്ടൻ റൈസർ പ്രോഗ്രാം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുപ്പതാമത് കേരള ശാസ്ത്ര കോൺഗ്രസിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിൽ കർട്ടൻ റൈസർ പ്രോഗ്രാം സംഘടിപ്പിച്ചു. സെന്‍റ് ജോസഫ്സ് കോളേജ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കേരള വന ഗവേഷണ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രോഗ്രാം നടന്നത്. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ക്രിസ്റ്റി ചടങ്ങ് ഉദ്ഘാടനം ചെയ്തു. “മാലിന്യസംസ്കരണം” എന്ന വിഷയത്തെമുൻ നിർത്തി കേരള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്‍റ്സ്റ്റ് ഡോ. എം.പി സുജാത പ്രഭാഷണം നടത്തി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെക്കുറിച്ച് കെ.എസ്.സി.എസ്.ടി. പ്രിൻസിപ്പൽ സയന്‍റ്സ്റ്റ് ഡോ. സി.അരുണൻ സംസാരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. ജിജി പൗലോസ് നന്ദിയും പറഞ്ഞു. ഡോ.എസ്. സന്ദീപ്, ഡോ. ജിജി പൗലോസ് എന്നിവരായിരുന്നു പ്രോഗ്രാമിന്‍റെ പ്രധാന കോർഡിനേറ്റർമാർ. ജനുവരി 28 മുതൽ 30 വരെ തലശ്ശേരിയിലാണ് ഇത്തവണത്തെ കേരള ശാസ്ത്ര കോൺഗ്രസ്സ് നടക്കുന്നത്.

Leave a comment

Top