ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ററി വിദ്യാലയത്തില്‍ വാർഷികം ആഘോഷിച്ചു

ഇരിഞ്ഞാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ററി വിദ്യാലയത്തില്‍ വാര്‍ഷികാഘോഷവും യാത്രായയ്പ് സമ്മേളനവും വര്‍ണ്ണാഭമായി നടന്നു. സ്റ്റാഫ് പ്രതിനിധി ഇ .എ. കൊച്ചുത്രേസ്യാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.പി.ഇന്നസെന്‍റ് യോഗം ഉദ്ഘാടനം ചെയ്തു. വികര്‍ പ്രോവിന്‍ഷ്യല്‍ സി.ജോസ്‌റിറ്റ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപതാ ചാന്‍സലര്‍ ഡോ. നെവിന്‍ ആട്ടോക്കാരന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എച്ച് .എസ്. പി.ടി.എ പ്രസിഡണ്ട്, പി.ടി. ജോര്‍ജ്ജ് റിട്ടയര്‍ ചെയ്യുന്ന ഷേളി ടീച്ചര്‍ക്ക് മെമ്മോന്റോ നല്കി. ലോക്കല്‍ മാനേജര്‍ മദര്‍ ജെസ്മി സംസ്ഥാനതല മത്സര വിജയികളെ ആദരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി. റോസ്‌ലറ്റ് സമ്മാനദാനം നിർവ്വഹിച്ചു. സി. മെറീന (എച്ച്.എസ് .എസ് പ്രിന്‍സിപ്പാള്‍), പ്രജീഷ ഊക്കന്‍ (അധ്യാപക പ്രതിനിധി), ജോസ് അന്തിക്കാടന്‍ (എച്ച്.എസ് .എസ്, എച്ച്.എസ്, പി.ടി.എ. വൈസ് പ്രസിഡണ്ട്) കുമാരി അനീന ജെയ്‌സണ്‍ (ഹൈ സ്കൂൾ ലീഡര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. എൽ.പി. ഹെഡ്മിസ്ട്രസ് ജീസ് റോസ് സ്വാഗതവും വാര്‍ഡ് കൗണ്‍സിലറും എൽ.പി, പി.ടി.എ. പ്രസിഡണ്ടും ആയ പി.വി. ശിവകുമാര്‍ നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് നിറം പകര്‍ന്നു.

Leave a comment

Top