ഡാറ്റാ എൻട്രിയിലെ പിശക്ക്, നഗരസഭ വസ്തുനികുതി ഓൺലൈൻ സംവിധാനത്തിൽ വർഷങ്ങളുടെ അധിക കുടിശിക ഉപഭോക്താക്കളിൽ ആശയകുഴപ്പമുണ്ടാക്കുന്നു

ഇരിങ്ങാലക്കുട : ഡാറ്റാ എൻട്രിയിലെ പിശക്ക് മൂലം ഇരിങ്ങാലക്കുട നഗരസഭ വസ്തുനികുതി അടക്കാനുള്ള ഓൺലൈൻ പോർട്ടൽ സംവിധാനത്തിൽ വർഷങ്ങളുടെ അധിക കുടിശിക കാണിക്കുന്നത് ഉപഭോക്താക്കളിൽ ആശയകുഴപ്പമുണ്ടാക്കുന്നു. നഗരസഭയുടെ ഭാഗത്തുനിന്നും ഡാറ്റാ എൻട്രയിലെ പിശകുമൂലമാണ് ഇതെന്ന് അനേഷിക്കുന്നവരോട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരിക്കുന്നുണ്ട്, മാത്രമല്ല വളരെപ്പെട്ടന്ന് കുടിശ്ശിക സംബന്ധിച്ച പരാതികൾ യഥാസമയം പരിഗണിച്ച് നിയമാനുസൃതമായി പരിഹരിക്കുന്നുമുണ്ട്. 2013 -14 മുതലുള്ള പ്രോപ്പർട്ടി ടാക്സ്, ലൈബ്രറി സെസ് എന്നിവയാണ് പലരുടെയും കുടിശ്ശികയായി കാണിക്കുന്നത്. ഇവരിൽ ഭൂരിപക്ഷവും യഥാസമയം നികുതി അടച്ചിട്ടുള്ളതുമാണ്.

കോവിഡ്- 19 പടരുന്ന സാഹചര്യത്തിൽ കെട്ടിട ഉടമയ്ക്ക് ഡിമാന്റ് നോട്ടീസ് നേരിട്ട് നൽകുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുള്ളതിനാൽ എല്ലാ കെട്ടിട ഉടമകളും തങ്ങളുടെ നികുതി കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ tax.lsgkerala.gov.in/epayment/index.php എന്ന വെബ്സൈറ്റിൽ നിന്നോ നഗരസഭ ഓഫീസ്, പൊറത്തിശ്ശേരി മേഖലാ കാര്യാലയങ്ങളിൽ നിന്നോ നേരിട്ട് ഹാജരായോ അറിയാം എന്ന് നഗരസഭ അറിയിപ്പുണ്ടായിരുന്നു.

കുടിശ്ശിക സംബന്ധിച്ച പരാതികൾ യഥാസമയം പരിഗണിച്ച് നിയമാനുസൃതമായി പരിഹരിക്കുന്നതിന് ഹെൽപ് ഡെസ്‌ക്കും രാവിലെ 10 മുതൽ വൈകീട്ട് 5 വരെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9526188993 , 8547480342 (ഇരിങ്ങാലക്കുട), 7907532062 , 9846450214 (പൊറത്തിശ്ശേരി) എന്നി സൗകര്യങ്ങൾ നഗരസഭ ഒരിക്കിയിട്ടുമുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top