വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടിയ പോളീഷ് ചിത്രമായ ‘ഇഡ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 12ന് സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2015ലെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടിയ പോളീഷ് ചിത്രമായ ‘ഇഡ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 12 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. യൂറോപ്യൻ ഫിലിം അക്കാദമിയുടെ 2014ലെ മികച്ച ചിത്രത്തിനുള്ള ബഹുമതി ഉൾപ്പെടെ അറുപതോളം അന്താരാഷ്ട്ര പുരസ്കാരങ്ങൾ ചിത്രം നേടിയിട്ടുണ്ട്.

1960 ലെ പോളണ്ടാണ് കഥയുടെ പശ്ചാത്തലം. അനാഥയായി മഠത്തിൽ വളർന്ന അന്ന എന്ന കത്തോലിക്ക യുവതി കന്യാസ്ത്രീയാവാനുള്ള ഒരുക്കത്തിലാണ്. ഇതിന് മുന്നോടിയായി അന്നയ്ക്ക് ജീവിച്ചിരിക്കുന്ന എക ബന്ധുവായ മാത്യ സഹോദരി വാന്റയെ കാണേണ്ടി വരുന്നു. പുക വലിക്കുകയും മദ്യപിക്കുകയും പരപുരുഷൻമാരോടൊത്ത് സമയം ചിലവഴിക്കുകയും ചെയ്യുന്ന വാന്റയിൽ നിന്നും താൻ ജൂതയാണെന്നും യഥാർത്ഥ പേര് ഇഡ എന്നാണെന്നും നാസി തേർവാഴ്ചയുടെ കാലത്ത് മാതാപിതാക്കൾ വധിക്കപ്പെടുകയായിരുന്നുവെന്നും മനസ്സിലാക്കുന്നു. കുടുംബ ചരിത്രം തേടി ഇരുവരും നടത്തുന്ന യാത്രയും പുതിയ അറിവുകൾ ഇരു വരിലും ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് പവൽ പൗലി കോവ്സ്കി കറുപ്പിലും വെളുപ്പിലുമായി ഒരുക്കിയ ചിത്രം തുടർന്ന് പറയുന്നത്.

82 മിനിറ്റുള്ള ചിത്രം മലയാളം സബ്ടൈറ്റിലുകളോടെയാണ് പ്രദർശിപ്പിക്കുന്നത്. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് 9447814777

Leave a comment

Top