ശാന്തിനികേതൻ സ്കൂൾ വാർഷികം ജനുവരി 12ന്

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂൾ വാർഷികം 12 ന് വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡിസ്ട്രിക്റ്റ് സെഷൻ ജഡ്ജ് ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. SNES ചെയർമാൻ കെ.ആർ. നാരായണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഹരീഷ് മേനോൻ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. മുൻസിപ്പൽ കൗൺസിലർ സുജ സഞ്ജീവ്കുമാർ, എസ്.എം.സി. ചെയർ മാൻ അഡ്വ. കെ.ആർ. അച്യുതൻ, എസ്.എൻ.ഇ .എസ് പ്രസിഡന്റ് എ.എ. ബാലൻ, സെക്രട്ടറി എ.കെ. ബിജോയ്, പി. ടി .എ പ്രസിഡന്റ് റിമ പ്രകാശ്, വൈസ് പ്രിൻസിപ്പൽ നിഷ ജിജോ, എന്നിവർ പ്രസംഗിക്കും. സ്കൂൾ ലീഡർ അഞ്ജു ഗോപിനാഥ് നന്ദിയും പറയുന്നു. തുടർന്ന് വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കലാപരിപാടികൾ ഉണ്ടായിരിക്കും.

Leave a comment

Top