വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു

പടിയൂർ : എ.ഐ.എസ്.എഫ് പടിയൂർ ലോക്കൽ കമ്മിറ്റിയുടെ നേൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് തല വിതരണോൽഘാടനം എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ശങ്കർ നിർവഹിച്ചു. പ്രസിഡൻ്റ് കൃഷ്ണാദാസ് അധ്യക്ഷത വഹിച്ചു . സി പി ഐ ലോക്കൽ സെക്രട്ടറി വി ആർ രമേഷ്, മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം അംഗം അനിത രാധാകൃഷ്ണൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ടി.വി വിബിൻ, എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡൻ്റ് മിഥുൻ പോട്ടക്കാരൻ, എ.ഐ.ടി.യു.സി നേതാവ് വി.പി ബാബുരാജ്, വിജയരാജൻ, എ.ഐ.എസ്.എഫ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.എസ് അഭിമന്യൂ എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top