എം.എൽ.എ ഓഫീസിനു മുന്നിൽ പാർപ്പിട അവകാശ സംരക്ഷണ സമിതിയുടെ നിൽപ്പ് സമരം

ഇരിങ്ങാലക്കുട : വാസയോഗ്യമായ വീട് ഇല്ലാത്തവർക്കും, എല്ലാം നഷ്ടപ്പെട്ടു വാടക വീടുകളിൽ കഴിയുന്ന കൂലി തൊഴിലാളികൾക്കും മതിയായ സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പാർപ്പിട അവകാശ സംരക്ഷണ സമിതി ഇരിങ്ങാലക്കുട എം.എൽ.എ ഓഫീസിനു മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. സമരം സമിതി ജില്ലാ കോർഡിനേറ്റർ രാജേഷ് അപ്പാട്ട് ഉദ്‌ഘാടനം ചെയ്തു. താലൂക് വോളന്റീർ രഞ്ജിത് അധ്യക്ഷത വഹിച്ചു. നസീമ ഇബ്രാഹിംകുട്ടി, ഹസ്സൻ പൊൻതേല വളപ്പിൽ, കെ ആർ തങ്കമ്മ, വിജയൻ പുല്ലൂർ, എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top