വിദ്യാർത്ഥികൾക്കാവശ്യമായ സാനിറ്റൈസർ കൈമാറി

എടതിരിഞ്ഞി : എ.ഐ.എസ്.എഫ് പടിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി എച്ച്.ഡി.പി ഹയർസെക്കന്ററി സ്കൂളിലെ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കാവശ്യമായ സാനിറ്റൈസറും മാസ്കും നൽകി. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം വിഷ്ണു ശങ്കർ സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിത ടീച്ചർക്ക് കൈമാറി. ജില്ലാ വൈസ് പ്രസിഡണ്ട് ശ്യാം കുമാർ, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻറ് മിഥുൻ പോട്ടക്കാരൻ, ലോക്കൽ സെക്രട്ടറി ഇ.എസ് അഭിമന്യു, പ്രസിഡൻറ് പി എസ് കൃഷ്ണദാസ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top