സംസ്ഥാനം സമൂഹവ്യാപനത്തിന്‍റെ വക്കിൽ, കൂടുതൽ ഇളവുകൾ തത്കാലം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനം സമൂഹവ്യാപനത്തിന്‍റെ
വക്കിൽ, കൂടുതൽ ഇളവുകൾ തത്കാലം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏവരും കൂടുതൽ ശ്രദ്ധിക്കണമെന്നും രോഗത്തിന്‍റെ പ്രത്യേകത മൂലം സംസ്ഥാനം സമൂഹവ്യാപനത്തിന്‍റെ  വക്കിലാണെന്ന് മുഖ്യമന്ത്രി ഓർമ്മപ്പിച്ചു. അനുവദിച്ച ഇളവുകളുടെ ലംഘനങ്ങൾ കൂടിവരുന്നുണ്ടെന്നും അതിനാൽ കൂടുതൽ ഇളവുകൾ തത്കാലം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളിൽ അനുവദിച്ചതിൽ കൂടുതൽ പേർ യാത്ര ചെയ്യരുതെന്നും, മരണാനന്തര ചടങ്ങുകളിൽ 20 പേരും, വിവാഹ ചടങ്ങുകളിൽ 50 പേരിലധികം പങ്കെടുത്താൽ നടപടിയെടുക്കും.

സാമൂഹിക അകലം പാലിക്കണമെന്നും, ക്വാറന്റൈനിൽ കഴിയുന്നവരും വീടുകളിൽ അവരെ പരിചരിക്കുന്നവരും ആരോഗ്യപ്രവർത്തകർ നല്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ഇത്തരം ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുമാത്രമേ സംസ്ഥാനത്ത് സമൂഹവ്യാപനം തടഞ്ഞുനിറുത്താനാകൂ എന്നും അദ്ദേഹം മീഡിയ ബ്രീഫിംഗിൽ പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top