കൂടല്‍മാണിക്യം പള്ളിവേട്ട ആല്‍ത്തറ സമര്‍പ്പണം നടത്തി

പുനര്‍നിര്‍മ്മിച്ച കൂടല്‍മാണിക്യം ക്ഷേത്രം പള്ളിവേട്ട ആല്‍ത്തറയുടെ സമര്‍പ്പണം വ്യവസായിയും ആല്‍ത്തറ പുനര്‍നിര്‍മ്മിക്കുകയും ചെയ്ത കല്ലിങ്ങാപ്പുറം ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു

ഇരിങ്ങാലക്കുട : പുനര്‍നിര്‍മ്മിച്ച ചരിത്രപ്രസിദ്ധമായ കൂടല്‍മാണിക്യം ക്ഷേത്രം പള്ളിവേട്ട ആല്‍ത്തറയുടെ സമര്‍പ്പണം നടന്നു. വ്യവസായിയും ആല്‍ത്തറ പുനര്‍നിര്‍മ്മിക്കുകയും ചെയ്ത അമ്പിളി ജ്വല്ലറി ഉടമ കല്ലിങ്ങാപ്പുറം ചന്ദ്രന്‍ സമര്‍പ്പണം നടത്തി. ക്ഷേത്രം തന്ത്രി എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി. പ്രത്യേക കര്‍മ്മങ്ങള്‍ക്ക് ശേഷം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന് തന്ത്രി എന്‍.പി. പരമേശ്വരന്‍ നമ്പൂതിരി കൈമാറി. അഡ്മിനിസ്‌ട്രേറ്റര്‍ എ.എം. സുമം, ദേവസ്വം ഭരണസമിതി അംഗങ്ങള്‍, അമ്പിളി ജ്വല്ലേഴ്‌സ് ഉടമ റോളി ചന്ദ്രന്‍, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top