ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രം മാറ്റം ലഭിച്ചവർക്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ്, സ്‌ക്രൈബ്/ ഇന്റർപ്രെറ്ററിന്റെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു. പരീക്ഷാകേന്ദ്രം ലഭിച്ച വിദ്യാർത്ഥികൾ അത് വ്യക്തമാക്കുന്ന സ്ലിപ്പും ഹാൾടിക്കറ്റും സഹിതം ഹാജരാകണം. ഹാൾടിക്കറ്റ് കൈവശം ഇല്ലെങ്കിൽ വിദ്യാർത്ഥിയുടെ മാതൃസ്‌കൂൾ പ്രിൻസിപ്പൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പുതിയതായി അനുവദിച്ച കേന്ദ്രത്തിലെ പ്രിൻസിപ്പലിന് ഇ-മെയിലായി നൽകണം. പുതിയ കേന്ദ്രത്തിലെ പ്രിൻസിപ്പൽ അത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് വിദ്യാർത്ഥിക്ക് നൽകി പരീക്ഷ എഴുതിക്കണം.

പരീക്ഷാകേന്ദ്രമാറ്റം അനുവദിച്ച വിദ്യാർത്ഥികൾക്ക് സ്‌ക്രൈബ്/ ഇന്റർപ്രെറ്ററിന്റെ സേവനം ആവശ്യമാണെങ്കിൽ പുതിയ പരീക്ഷാ കേന്ദ്രത്തിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടണം. ഈ വിദ്യാർത്ഥികൾക്ക് ആവശ്യമായ ക്രമീകരണം ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ ചെയ്യണം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top