ഇരിങ്ങാലക്കുടയിലും പുല്ലൂറ്റിലും വൻ കഞ്ചാവ് വേട്ട- കോടികൾ വിലമതിക്കുന്ന കഞ്ചാവുമായി 4 പേർ പിടിയിൽ

ഇരിങ്ങാലക്കുട : കോവിഡ് കാലത്ത് പച്ചക്കറി വണ്ടികളിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് പോലീസിന്‍റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെ ഇരിങ്ങാലക്കുടയിലും പുല്ലൂറ്റിൽ നിന്നുമായി വ്യത്യസ്ത കേസ്സുകളിൽ ഒന്നരക്കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി 4 പേർ പിടിയിലായി. തമിഴ് നാട്ടിലെ പല സ്ഥലങ്ങളിൽ നിന്നായി വാങ്ങിക്കുന്ന കഞ്ചാവ് തൃശ്ശൂരിൽ എത്തിച്ചു ആവശ്യക്കാർക്ക് നേരിട്ട് വിപണനം ചെയ്യുകയാണ് ഇവർ ചെയ്തിരുന്നത്.

കോവിഡ് കാലത്തെ ലോക്ക്ഡൗണ്നോടനുബന്ധിച്ചു പഴം- പച്ചക്കറി ലോറികളിൽ വ്യാപകമായി കഞ്ചാവ് കടത്തൽ നടക്കുന്നുണ്ടെന്നും, കഞ്ചാവും, മറ്റു ലഹരി വസ്തുക്കളും, വ്യാപകമായി വൻതോതിൽ സംഭരിക്കപ്പെടുന്നുണ്ടെന്നുമുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, തൃശൂർ റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.കെ. ഗോപാലകൃഷ്ണൻ, ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഷാജ് ജോസ്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗീസ്, ചാലക്കുടി ഡി.വൈ.എസ്.പി സന്തോഷ് സി.ആർ എന്നിവരുടെ നേതൃത്വത്തിൽ വാടാനപ്പിള്ളി ഐ.എസ്.എച്ച്.ഓ ബിജോയ്. പി.ആർ., കൊടുങ്ങല്ലൂർ ഐ.എസ്.എച്ച്.ഓ പദ്മരാജൻ പി.കെ., ഇരിങ്ങാലക്കുട ഐ.എസ്.എച്ച്.ഓ ജീജോ എം. ജെ, കൊടുങ്ങല്ലൂർ എസ്.ഐ. ബൈജു ഈ ആർ, ഇരിങ്ങാലക്കുട എസ് ഐ അനൂപ് പി ജി, തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് എസ്റാ ഐ മുഹമ്മദ് റാഫി എം പി, കൊടുങ്ങല്ലൂർ അഡിഷണൽ എസ് ഐ ബസന്ത്, എസ് ഐ ഷാജു എടത്താടൻ എന്നിവരുൾപ്പെട്ട ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് (DANSAF) ശനിയാഴ്ച കൊടുങ്ങല്ലൂർ പുല്ലൂറ്റ് നിന്നും 80 കിലോഗ്രാം കഞ്ചാവുമായി പടിയൂർ സ്വദേശി തൊഴുതിങ്ങപുറത്ത് സജീവൻ, പറവൂർ ചെറിയപല്ലൻ തുരുത്ത് സ്വദേശി കാക്കനാട് വീട്ടിൽ സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു.

കോവിഡ് കാലത്ത് പച്ചക്കറി വണ്ടികളിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിന്റെ ഇരിങ്ങാലക്കുട പോലീസിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെ KL.17/L 3586 നമ്പർ പച്ചക്കറി ലോറി പരിശോധന നടത്തിയപ്പോൾ ലോറിയിൽ നിന്നും 2 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും, ലോറി ഡ്രൈവറായ
മൂത്തകുന്നം മടപ്ലാതുരുത്ത് വാടെപറമ്പിൽ വീട്ടിൽ യദു, സഹായിയായ ഗോതുരുത്ത്, കടവൻ തുരുത്ത് കല്ലറയ്ക്കൽ വീട്ടിൽ ബിജു എന്നയാളെയും അറസ്റ്റ് ചെയ്യുകയും, തുടർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് KL – 52, A 3996 നമ്പർ ടാറ്റ എയ്‌സ്‌ വണ്ടിയിൽ കയറ്റിവിട്ടുവെന്നും തുടർന്ന് ആ വണ്ടിയെ പിന്തുടർന്ന് കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിലെ പുല്ലൂറ്റ് നിന്നും 78 കിലോഗ്രാം കഞ്ചാവ് സഹിതം പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

.

ഇപ്പോൾ പോലീസ് പരിശോധന വളരെ കർശനമായി നടക്കുന്നതിനാൽ കഞ്ചാവിന്റെ ലഭ്യത വളരെ കുറവാണ് എന്നതിനാലും ഇപ്പോൾ കഞ്ചാവിന് വൻ വില കിട്ടുന്നു എന്നതിനാലും എന്തു വിലകൊടുത്തും കഞ്ചാവ് മാഫിയ കഞ്ചാവ് കടത്തൽ ഇപ്പോഴും നടത്താൻ ശ്രമിക്കുന്നുണ്ട്.ആയതിനു വേണ്ടി കഞ്ചാവ് മാഫിയ ഇപ്പോൾ പുതിയ മാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.കേരളത്തിലേക്കും തിരിച്ചും ഭക്ഷ്യവസ്തുക്കളും, പച്ചക്കറികളും കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യുന്ന വാഹനങ്ങൾ ആണ് ഇക്കൂട്ടർ ഉന്നം വെക്കുന്നത്..ആന്ധ്രയിൽ നിന്നും ഇത്തരത്തിൽ റോഡ് മാർഗം തമിഴ്നാട്ടിൽ എത്തിക്കുന്ന കഞ്ചാവ് ലോറി ഡ്രൈവർമാർക്ക് ഉയർന്ന തുക വാഗ്ദാനം ചെയ്താണ് കേരളത്തിലേക്ക് കടത്തുന്നത്.

ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എ റേസ് ഐ ജയകൃഷ്ണൻ പി പി, ജോബ്.സി എ ,ഷൈൻ, എസ് സി പി ഓ മാരായ സൂരജ്.വി . ദേവ്,ലിജു ഇയ്യാനി, മാനുവൽ എം വി ഉമേഷ് കെ എസ് മിഥുൻ കൃഷ്ണ, ഷറഫുദ്ദീൻ, സൈബർ സെൽ അംഗങ്ങളായ ബിനു, പ്രജിത്, ചാലക്കുടി ഡി വൈ എസ് പി യുടെ സ്ക്വാഡംഗങ്ങളായ എ എസ് ഐ മാരായ ജിനുമോൻ തച്ചേത്ത്, റോയ് പൗലോസ്,സതീശൻ മടപ്പാട്ടിൽ, എസ് സി പി ഓ മാരായ സിൽജോ വി യു, , ഷിജോ തോമസ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എ എസ് ഐ ജലീൽ മാരാത്ത്, എസ് സി പി ഓ മുഹമ്മദ് റാഫി സി എം ഗോപകുമാർ. പി ജി ബിജു.സി കെ ഇരിങ്ങാലക്കുട ഡി വൈ എസ് പി യുടെ സ്ക്വാഡ് അംഗങ്ങളായ അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് സഹിതം പ്രതികളെ അറസ്റ്റ് ചെയ്‍തത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top