തൃശൂർ ജില്ലയിൽ കോവിഡ് മരണം

തൃശൂർ ജില്ലയിൽ കോവിഡ് മരണം


സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തൃശ്ശൂര്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിനിയാണ് മരിച്ചത്. 73 വയസാണ് പ്രായം. കഴിഞ്ഞ തിങ്കളാഴ്ച ഇവര്‍ മുംബൈയില്‍ നിന്ന് എത്തിയതായിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലായിരുന്നു. സ്രവ പരിശോധനയ്ക്കു ശേഷമാണ് കോവിഡ്-19 ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ മകനും ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തിലാണ്. ഇതോടെ കോവിഡ്-19 മൂലം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം നാലായി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top