കാരുകുളങ്ങരയിൽ നിന്നും പോത്തിനെ കാണാതായി

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം വാങ്ങിയ 7 മാസം പ്രായമായ പോത്തിനെ കാരുകുളങ്ങരക്ക് സമീപം ചുങ്കത്തെ പാടത്തുന്നിന്നും കാണാതായി. പുല്ലുതിന്നാനായി കെട്ടിയിടത്തുനിന്നും ഓടിപോകുകയായിരുന്നു. കഴുത്തിൽ മഞ്ഞ നിറത്തിലുള്ള കയറുണ്ടായിരുന്നു. കാരുകുളങ്ങരയിലെ നോക്കര വീട്ടിൽ അജിത ഗംഗാധരന്‍റെ പോത്തിനെയാണ് വ്യാഴാഴ്ച വൈകുനേരം 5 മണിയോടെ കാണാതായത്. പാടത്തുനിന്നും ഓടിപ്പോകുന്ന പോത്തിനെ പിന്തുടർന്നെങ്കിലും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. പോലീസിൽ അറിയിച്ചിട്ടുണ്ട്. പോത്തിനെ കണ്ടുകിട്ടുന്നവർ 9633622010 , 7356789048 എന്നി നമ്പറുകളിൽ അറിയിക്കണം

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top