കോവിഡിൽ തൊഴിൽ നഷ്ടം സംഭവിച്ചവർക്കുള്ള ‘മുഖ്യമന്ത്രിയുടെ സഹായഹസ്തപദ്ധതി’ വായ്പയുടെ വിതരണോത്ഘാടനം

നടവരമ്പ് : കോവിഡ്-19 മഹാമാരി മൂലം തൊഴിൽ നഷ്ടം സംഭവിച്ചവർക്ക് കേരള സർക്കാർ കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന ‘മുഖ്യമന്ത്രിയുടെ സഹായഹസ്തപദ്ധതി’ വായ്പയുടെ വിതരണോത്ഘാടനം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉചിത സുരേഷ് കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്‍റെ നടവരമ്പ് ശാഖ എക്സ്സ്റ്റെൻഷൻ കൗണ്ടറിൽ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു.മേനോൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി സി.കെ ഗണേഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് പി.പി. പൊറിഞ്ചു നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top