ഹ്രസ്വദൂര കെ.എസ്.ആർ.ടി. സി ബസ് സർവ്വീസുകൾ സംസ്ഥാനത്ത് ബുധനാഴ്ച മുതൽ പുനരാരംഭിക്കും, ഇരിങ്ങാലക്കുടയിൽ നിന്നും 10 സർവീസുകൾ

ഇരിങ്ങാലക്കുട : ലോക്ക് ഡൗണിനെ തുടർന്ന് തടസ്സപ്പെട്ട കെ.എസ്.ആർ.ടി. സി. ഹ്രസ്വദൂര സർവ്വീസുകൾ മെയ് 20 മുതൽ പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ നിന്നും 10 സർവീസുകൾ ഉണ്ടാക്കും. ഓർഡിനറിയായി മാത്രമേ ബസുകൾ സർവ്വീസ് നടത്തുകയുള്ളു. രാവിലെ 7 മുതൽ 11 മണി വരെയും, ഉച്ചക്ക് 3 മുതൽ രാത്രി 7 വരെയുമാണ് സർവ്വീസ് നടത്തുക. യാത്രക്കാരുടെ ആവശ്യവും ബാഹുല്യതയും അനുസരിച്ച് മാത്രമേ ഈ സമയങ്ങളിലും മറ്റു സമയത്തും സർവ്വീസ് നടത്തുകയുള്ളു.

ചാലക്കുടി-ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ – തൃശൂർ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കാണ് ബസ്സുകൾ ഓപ്പറേറ്റ് ചെയ്യുക. രാവിലെ 7 മണി മുതൽ 11 മണി വരെയും. ഉച്ചക്ക് 3 മണി മുതൽ രാത്രി 7 വരെയുമാണ് സർവ്വീസ് നടത്തുക. ബസിന്‍റെ പുറകുവശത്തെ വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു. മുൻവാതിലൂടെ പുറത്തിറങ്ങണം.

സംസ്ഥാനത്തൊട്ടാകെ 1850 ഷെഡ്യൂൾ സർവീസുകളാണ് ജില്ലാടിസ്ഥാനത്തിൽ ആരംഭിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് സർവ്വീസ് നടത്തുക. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാൻ പാടുള്ളു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top