കാൽനൂറ്റാണ്ടിനുശേഷം കൂടൽമാണിക്യം തീർത്ഥകുളത്തിന്‍റെ പൂർണ്ണമായുള്ള ശുചീകരണത്തിന് അടുത്താഴ്ച ആരംഭം

ഇരിങ്ങാലക്കുട : കാൽനൂറ്റാണ്ടിനുശേഷം കൂടൽമാണിക്യം തീർത്ഥകുളത്തിന്‍റെ പൂർണ്ണമായുള്ള  ശുചീകരണം അടുത്ത ആഴ്ച ആരംഭിക്കും. ഇത്തരം പ്രവർത്തികളിൽ വിദഗ്ധനായ എടമന വാമനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് 3 ആഴ്ചകൊണ്ട് ഇപ്പോൾ ആറടിയോളം ചേറ് നിറഞ്ഞുകിടക്കുന്ന മൂന്നേക്കർ വലുപ്പമുള്ള തീർത്ഥകുളം ആചാര-അനുഷ്ടാനങ്ങള്‍ പാലിച്ചു വൃത്തിയാക്കുന്നത്.

ഭക്തജനങ്ങളുടെ പങ്കളിത്തവും ഇതിൽ പ്രതീക്ഷിക്കുന്നതായി ദേവസ്വം  ചെയർമാൻ  യു പ്രദീപ് മേനോൻ പറഞ്ഞു. തീർത്ഥകുളത്തിൽനിന്നും എടുക്കുന്ന ചേറുകൾ കൊട്ടിലാക്കൽ പറമ്പിലെ കൃഷിക്ക് ഉപയോഗിക്കും. തീർത്ഥകുളത്തിലെ മീനുകളുൾപ്പടയുള്ള ജീവജാലങ്ങളെ രക്ഷിച്ചുകൊണ്ടായിരിക്കും ശുചീകരണം. ഇതുസംബന്ധിച്ചു ക്ഷേത്ര തന്ത്രിമാരുടെ നിർദേശങ്ങളും പാലിക്കുമെന്ന് മാനേജ്മെന്‍റ് കമ്മിറ്റി അംഗം ഭരതൻ കണ്ടേങ്കാട്ടിൽ പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top