സിവിൽ സപ്ലൈസ് ജീവനക്കാരെ ഡി.വൈ.എഫ്.ഐ ആദരിച്ചു

കാറളം : കേരള സർക്കാരിന്‍റെ നേതൃത്വത്തിൽ മുഴുവൻ കുടുംബങ്ങൾക്കുള്ള പലവ്യഞ്ജന കിറ്റിന്‍റെ കാറളം പഞ്ചായത്തിലെ പാക്കിങ്ങിനു നേതൃത്വം കൊടുത്ത സിവിൽ സപ്ലൈസ് കാറളം മാവേലിസ്റ്റോർ മാനേജർ ഹസീന ജമാലിനും ജീവനക്കാരായ മിനി, സുരജി, മീന മോഹനൻ തുടങ്ങിയവരെ ഡി.വൈ.എഫ്.ഐ കാറളം മേഖല കമ്മിറ്റി ആദരിച്ചു. കാറളം പഞ്ചായത്ത് പരിധിയിലെ മുഴുവൻ റേഷൻ കടയിലേക്കും വേണ്ട 6000 ത്തോളം കിറ്റുകളാണ് സമയബന്ധിതമായി പാക്ക് ചെയ്ത് വിതരണത്തിനായി എത്തിച്ചത്.

ഇതിനു പങ്ക് ചേർന്ന വിവിധ സന്നദ്ധ പ്രവർത്തകർക്കും കുടുംബശ്രീ പ്രവർത്തകർക്കും ഡി.വൈ.എഫ്.ഐ കാറളം മേഖല കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ നേർന്നു. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ട്രഷറർ ഐ. വി സജിത്, മേഖല സെക്രട്ടറി പി.ജെ ജിത്തു, മേഖല ട്രഷറർ കെ.സ് സുജിത്ത്, സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം ചിന്ത സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top