ജനപ്രതിനിധികളെ രാഷ്ട്രീയ കോറന്റെയിനിലാക്കുന്ന സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് പ്രതിഷേധ സമരം

ഇരിങ്ങാലക്കുട : ജനപ്രതിനിധികളെ രാഷ്ട്രീയ കോറന്റെയിനിലാക്കുന്ന സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. യു ഡി എഫ് ഇരിങ്ങാലക്കുട മണ്ഡലം കൺവീനറും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ എം പി ജാക്സന്‍റെ അദ്ധ്യക്ഷതയിൽ നടന്ന സമരം മുൻ കേരള ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയാ ഗിരി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാർളി, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, യു.ഡി.എഫ് നേതാക്കളായ കെ.എ റിയാസുദീൻ, ടി.കെ വർഗ്ഗീസ്, ഡോ. മാർട്ടിൻ , പി ആൻറണി, മനോജ് തുടങ്ങിയവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top