പുനർനിർമ്മിച്ച ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം പള്ളിവേട്ട ആല്‍ത്തറ സമര്‍പ്പണം മെയ് 25ന്

ഇരിങ്ങാലക്കുട : കാലങ്ങളോളം കേടുപാടുകള്‍ സംഭവിച്ച് അറ്റകുറ്റ പണികള്‍ക്ക് വിധേയമാകാതെ കിടന്നിരുന്ന ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്‍റെ പള്ളിവേട്ട ആല്‍ത്തറ ദേവസ്വം ആവശ്യപ്പെട്ടതനുസരിച്ച് സംഗമേശ്വര ഭക്തനും ഇരിങ്ങാലക്കുടയിലെ തന്നെ പ്രശസ്ത സ്വര്‍ണ്ണ വ്യാപാരിയുമായ അമ്പിളി ജ്വല്ലേഴ്സ് ഉടമ ചന്ദ്രന്‍ കല്ലിങ്ങപ്പുറം, ക്ഷേത്രം തന്ത്രി നിശ്ചയിക്കുന്ന പ്രകാരം പണികള്‍ ചെയ്തു തരാമെന്ന് ഏല്ക്കുകയും അതനുസരിച്ച് 3 മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പണികൾ അവസാനഘട്ടത്തിലെത്തി. ക്ഷേത്ര തനിമ നിലനിര്‍ത്തി കൊണ്ട് പുനർനിർമ്മിച്ച പള്ളിവേട്ട ആല്‍ത്തറയുടെ സമര്‍പ്പണം മെയ് 25, മകയീര്യം നക്ഷത്രത്തില്‍ വൈകീട്ട് 5 മണിക്കു ശേഷമുള്ള ശുഭ മൂഹൂര്‍തത്തില്‍ കല്ലിങ്ങപ്പുറം ചന്ദ്രന്‍ നിർവഹിക്കുന്നു. ക്ഷേത്രത്തിനു വേണ്ടി തന്ത്രി ബ്രഹ്മശ്രീ എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഏറ്റു വാങ്ങുകയും പ്രത്യേക കര്‍മ്മങ്ങള്‍ക്ക് ശേഷം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന് ഏല്പിക്കുകയും ശേഷം ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിക്കുകയും ചെയ്യുന്നു. കോവിഡ് – 19 ഭാഗമായി ലോക്ഡൗണ്‍ നിലനില്കുന്ന സാഹചര്യത്തില്‍ മറ്റു ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതല്ല എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top