പ്രമുഖ വ്യവസായിയായിരുന്ന എം.സി പോളിന്‍റെ ഭാര്യ ആനി പോള്‍ നിര്യാതയായി

ഇരിങ്ങാലക്കുട : പ്രമുഖ വ്യവസായിയും കെ.എസ്.ഇ ലിമിറ്റഡ് മുന്‍ മാനേജിംഗ് ഡയറക്ടറും മുന്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാനും കോണ്‍ഗ്രസ്സ് മുന്‍ ബ്ലോക്ക് പ്രസിഡണ്ടുമായിരുന്ന പരേതനായ മാമ്പിള്ളി വീട്ടില്‍ എം.സി പോളിന്‍റ്  ഭാര്യ ആനി പോള്‍ (88) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തും. ഭൗതിക ശരീരം എം.പി ജാക്‌സന്റെ വസതിയില്‍ രാവിലെ 9 മണി മുതല്‍ ഉണ്ടായിരിക്കും. പരേത പാലയൂര്‍ എടക്കളത്തൂര്‍ കുടുംബാംഗമാണ്.

മക്കള്‍ എം.പി ജാക്‌സന്‍ (മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി, മുന്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാന്‍, കെ.എസ്.ഇ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഐ.ടി.യു ബാങ്ക് ചെയര്‍മാന്‍, ഇരിങ്ങാലക്കുട സഹകരണ ആശുപത്രി പ്രസിഡണ്ട്, എം.സി.പി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍), എം.പി ഉഷ, എം.പി ടോമി (ബിസിനസ്സ് എം.സി.പി ഗ്രൂപ്പ്), എം.പി ജിജി (ബിസിനസ്സ് എം.സി.പി ഗ്രൂപ്പ്), എം.പി ബ്രൈറ്റ് (ബിസിനസ്സ് എം.സി.പി ഗ്രൂപ്പ്).

മരുമക്കള്‍ എസ്റ്റ ജാക്‌സന്‍ കോച്ചേരി, ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് കാട്ടൂര്‍, മോളി ടോമി ചിറയത്ത് കോനിക്കര, റീന ജിജി ആലപ്പാട്ട് പാലത്തിങ്കല്‍, പുഷ്പം ബ്രൈറ്റ് പൊറത്തൂര്‍ പള്ളിക്കുന്നത്ത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top