കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ തുറന്ന് വ്യാപാരം ചെയ്തിരുന്ന ഇരിങ്ങാലക്കുടയിലെ 3 വൻകിട ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങൾ അടക്കാൻ ഉത്തരവ്

ഇരിങ്ങാലക്കുട : കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപറത്തി സ്ഥാപനം വൃത്തിയാക്കാൻ എന്ന വ്യാജേനെ നഗരസഭയെ കബളിപ്പിച്ചു പിൻവാതിലുകൾ തുറന്ന് വ്യാപാരം ചെയ്തിരുന്ന ഇരിങ്ങാലക്കുടയിലെ 3 വൻകിട ടെക്‌സ്റ്റൈൽ സ്ഥാപനങ്ങളായ അക്കര ടെക്‌സ്റ്റൈൽസ്, റീലയൻസ് ട്രെൻഡ്‌സ്, നവരത്ന സൂപ്പർമാർക്കറ്റിലെ ടെക്‌സ്റ്റൈൽ വിഭാഗം എന്നിവ അടക്കാൻ നഗരസഭാ സെക്രട്ടറി ഉത്തരവ് നൽകി. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ 5 ല്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ മാത്രമായിരുന്നു അനുമതി. എന്നാൽ ഈ സ്ഥാപനങ്ങളിൽ പലതിലും ഇരുപതിലധികം ജോലിക്കാർ ഉണ്ടായിരുന്നു.

സ്ഥാപനം വൃത്തിയാക്കാൻ എന്ന വ്യാജേനെ മുൻവശത്തെ ഷട്ടർ പാതി അടച്ചു , പാർക്കിംഗ് ഏരിയകളിലെയും, മറ്റു ഭാഗങ്ങളിലൂടെയും ആളുകളെ അകത്തുകടത്തിയാണ് വ്യാപാരം നടത്തിവന്നിരുന്നത്. ഇതിൽ ആഴ്ചകളായി വ്യാപാരം തുടർന്നിരുന്ന സ്ഥാപനങ്ങളും ഉണ്ട്. നിയമലംഘനം നടത്തിയതിനെതിരെ നടപടിയുണ്ടാകുമോ എന്ന് നഗരസഭാ വ്യക്തമാക്കിയിട്ടില്ല.

വഴിലൂടെ പോകുന്ന കസ്റ്റമർ, സ്ഥാപനം അടഞ്ഞുകിടക്കുന്നത് കണ്ട് തിരിച്ചുപോകുകയാണെങ്കിൽ , അടുത്തുവിളിച്ചു മറ്റു വാതിലുകളിലൂടെ അകത്തേക്ക് കൊണ്ടുപോക്കാൻ ചില സ്ഥാപനങ്ങൾ പുറത്തു ജോലിക്കാരെയും നിറുത്തിയിട്ടായിരുന്നു ഇത്തരം ‘ലോക്ക് ഡൌൺ കച്ചവട തന്ത്രം’.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top