റൂട്ട് മാപ് – പലനാടുകളിലിരുന്ന് നാടകപ്രവർത്തകരുടെ കൂട്ടായ്മയിൽ പിറന്ന ഹൃസ്വചിത്രം

ഇരിങ്ങാലക്കുട : സർഗാത്മകതക്ക് ലോക്ക് ഡൌൺ ഇല്ല എന്ന ചിന്തയിൽനിന്നും ഇരിങ്ങാലക്കുടയടക്കമുള്ള പലനാടുകളിലിരുന്ന് കൊറോണ കാലത്ത് ‘അബ്‌സ്ട്രാക്ട് മൈൻഡ് ‘ എന്ന നാടകപ്രവർത്തകരുടെ കൂട്ടായ്മയിൽ പിറന്ന ഹൃസ്വചിത്രം ‘റൂട്ട് മാപ്’ അവതരണ രീതികൊണ്ടും, നിർമാണത്തിലെ സാങ്കേതിക പുതുമകൊണ്ടും, പ്രമേയത്തിന്‍റെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമാകുകയാണ്. പലനാടുകളിലുള്ള ഇവർ തങ്ങളുടെ റോൾ ഓരോ വിഡോകളാക്കി മൊബൈലിൽ ചിത്രികരിച്ച് അയച്ചു ഒരു ഷോർട് ഫിലിം ആക്കി മാറ്റുകയായിരുന്നു. ഇരിങ്ങാലക്കുട, തൃശൂർ, ചെന്നൈ, ബംഗളുരു, പൂനാ, ഖത്തർ എന്നിവടങ്ങളിൽ നിന്നുമുള്ള 10 പേരാണ് ഇതിനു പുറകിൽ. തങ്ങളുടെ കൂട്ടായിമയിലുള്ള 10 പേർക്കും പ്രാധിനിത്യം കിട്ടുന്നപോലെ ഒരു സ്റ്റോറി ലൈൻ ഉണ്ടാക്കി, തങ്ങൾക്കുള്ള ഡയലോഗുകൾ സ്വയം സൃഷ്ട്ടിച്ച്, ഷൂട്ട് ചെയ്തു ഗൂഗിൾ ഡ്രൈവിലൂടെ അയയ്ക്കുകയായിരുന്നു.

ഇതിൽ ഒരു വീട്ടിലിരുന്ന് രണ്ടു പേർ സംസാരിക്കുന്ന രംഗങ്ങൾ പക്ഷെ ഇവർ രണ്ടുപേരും രണ്ടിടങ്ങളിൽ നിന്നാണ് അയക്കുന്നത്. ഇത് എഡിറ്റ് ചെയ്തുവന്നപ്പോളാണ് ഫുട്ടെജിൽ ചില ന്യൂനതകൾ കണ്ടതും അത് അപ്പോൾത്തന്നെ വിളിച്ചു പറഞ്ഞു ഒന്നുകൂടെ ആംഗിൾ മാറ്റി ഷൂട്ട് ചെയ്തു പരിഹരിക്കുന്നതുൾപ്പടെയുള്ള വലിയ ചലഞ്ചുക്കൾ ഈ ഹൃസ്വചിത്ര നിർമാണത്തിൽ നേരിട്ടെന്ന് സംവിധായകനായ രജിത് കുമാർ പറഞ്ഞു. ഇതിലുൾപ്പെട്ട എല്ലാവരും തന്നെ നാടകവും സിനിമയുമായി നല്ല എക്സ്പീരിയൻസ് ഉള്ളവർ ആയതിനാൽ തന്നെ അഭിനയ രംഗങ്ങൾ എല്ലാവരും മിഴിവുള്ളതാക്കിയിട്ടുണ്ട്.

കല എന്ന പൊതുവികാരമുള്ള ഇവരുടെ ഒരു ടീം വർക്ക് ആണ് “റൂട്ട് മാപ്”. ക്രൈസ്റ്റ് കോളേജിലെ പഠനത്തിനടക്ക് നാടക പ്രവർത്തനങ്ങളുമായി പ്രവർത്തിച്ചവരാണ് ഇതിൽ അധികവും. പിന്നീട് പലരും പലവഴിക്കും പോയെങ്കിലും കഴിഞ്ഞ വർഷം ചെയ്ത ‘ചതുരംഗം’ എന്ന ഒരു ഷോർട് ഫിലിമിലൂടെ വീണ്ടും ഒന്നിക്കുകയായിരുന്നു. അടുത്തകാലത്താണ് കൂട്ടായ്മയെ ‘അബ്‌സ്ട്രാക്ട് മൈൻഡ്’ എന്ന ഒരു ബ്രാൻഡ് ആക്കി എടുത്തത്ത്. ‘റൂട്ട് മാപ് ‘ ഈ ബ്രാൻഡിന് കിഴിലെ ആദ്യ പ്രൊഡക്ഷൻ ആണ്. സാമൂഹ്യ അകലം പാലിച്ച് ലോക്ക് ഡൌൺ കാലത്തെ വീടുകളിൽത്തനെയുള്ള ചിത്രീകരണമായതിനാൽ സഹായികളെല്ലാം ഏവരുടെയും കുടുംബത്തിൽ നിന്നുതന്നെയാണ്.

ജിജോയ് പി.ആർ, അഡ്വ. മണികണ്ഠൻ പി, രജിത്കുമാർ, അഡ്വ. അരവിന്ദ് എ.ആർ, ഹേന, കൃഷ്ണനുണ്ണി, സോണിയാ ഗിരി, വിവേക് ഇ, പോൾ ഡി ജോസഫ്, ശേഖർ എം, കുട്ടികളായ ശ്രീഭദ്ര പി, നിഹാര ആർ എന്നിവരാണ് അഭിനേതാക്കൾ . പശ്ചാത്തല സംഗീതം ഒരുക്കിയത് രാം സുരീന്ദർ, ക്രീയേറ്റീവ് ഡയറക്ഷൻ & എഡിറ്റിങ് രജിത് കുമാർ, ക്യാമറ ഫിറോസ് പിപിഎം, ബാലു, റിയ ജിജോയ്, ജിബിൻ ദാസ്, നിരഞ്ജൻ, ആദിത്യ പട്ടേൽ. 7 മിനിട്ടുള്ള കൊറോണ കാലം പശ്ചാത്തലമാക്കിയുള്ള ഹൃസ്വചിത്രം യു ട്യൂബിൽ ഇതൊനൊടകം പലരും കണ്ടുകഴിഞ്ഞു.

റൂട്ട് മാപ് – പലനാടുകളിലിരുന്ന് നാടകപ്രവർത്തകരുടെ കൂട്ടായ്മയിൽ പിറന്ന ഹൃസ്വചിത്രം

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top