ഉരിയച്ചിറയിൽനിന്നും ജലചൂഷണം

പുല്ലൂർ : സംസ്ഥാനപാതക്ക് സമീപമുള്ള പുല്ലൂർ ഉരിയച്ചിറയിൽനിന്നും അനധികൃതമായി ലോറിയിൽ വെള്ളമെടുക്കുന്നു. ഇരിങ്ങാലക്കുട നഗരസഭയുടെയും മുരിയാട് പഞ്ചായത്തിന്‍റെയും അതിർത്തി പങ്കിടുന്ന ഇടമാണിത്. അന്യസംസ്ഥാന തൊഴിലാളികളാണ് ലോറിയിലെത്തി അപകട വളവിൽ വാഹനം പാർക്ക് ചെയ്ത് മോട്ടോർ ഉപയോഗിച്ചു രാവിലെ വെള്ളം കൊണ്ടുപോകുന്നത്. ഇത്തരം ജല സ്രോതസ്സുകളിൽ നിന്നും വെള്ളം മറ്റു ആവശങ്ങൾക്ക് കൊണ്ടു പോകരുത് എന്ന നിയമം നിലനിൽക്കുമ്പോളാണ് ഇത്തരം ജലചൂഷണം നടക്കുന്നത്.

Leave a comment

Top