റോഡിൽ ഡീസൽ : തങ്ങളുടേതല്ലെന്ന് കെ.എസ്.ആർ.ടി.സി, അഗ്നിശമനസേനാവിഭാഗം റോഡ് വൃത്തിയാക്കി

ഇരിങ്ങാലക്കുട : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ റോഡിൽ വാഹനത്തിൽ നിന്നും ചോരുന്ന ഡീസൽ പരന്ന് ഇരുചക്ര വാഹനങ്ങൾ അടക്കം അപകടത്തിൽ പെടുന്ന വാർത്ത വന്നതിനെ തുടർന്ന് അഗ്നിശമനസേനാവിഭാഗം റോഡ് വൃത്തിയാക്കി. കെ.എസ്.ആർ.ടി.സി ബസിൽ നിന്നാണ് ഡീസൽ ചോർന്നതെന്നു നാട്ടുകാർ പരാതിപ്പെട്ടിരുന്നു എന്നാൽ കെ.എസ്.ആർ.ടി.സി അധികൃതർ ഇത് നിഷേധിച്ചു. ചൊവ്വാഴ്ച സർവീസ് നടത്തിയ ബസുകളിൽ നിന്ന് ഒന്നും തന്നെ ഇത് വരെ ഡീസൽ ചോർച്ച ജീവനക്കാർ റിപ്പോർട്ട് ചെയ്തീട്ടിലെന്നു കെ.എസ്.ആർ.ടി.സി സ്റ്റേഷൻ ഇൻചാർജ് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. ബസുകൾ ആദ്യകാലത്തു ഇരിങ്ങാലക്കുട പമ്പുകളിൽ നിന്നാണ് ഡീസൽ അടിക്കാറ് എന്നാൽ ഇപ്പോൾ അങ്കമാലിയിൽ നിന്ന് തലേ ദിവസം ഇന്ധനം നിറച്ചാണ് ഇപ്പോൾ വരുന്നത്. ഫുൾ ടാങ്ക് ഡീസൽ നിറക്കാറില്ലെന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എന്നാൽ ഇതിനു മുൻപ് പലതവണ്ണയും ഈ മേഖലകളിൽ ഡീസൽ ചോർച്ച മൂലം റോഡിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ശ്രീ സംഗമേശ്വര റസിഡന്‍റ് അസോസിയേഷൻ സെക്രട്ടറി എൻ. കൃഷ്‌ണനുണ്ണി പറഞ്ഞു. റസിഡന്‍റ് അസോസിയേഷൻ ഭാരവാഹികളും നഗരസഭാ കൗൺസിലർ ശ്രീജിത്ത് എന്നിവർ ഇരുപത് മീറ്റർറോളം റോഡിൽ പരന്നുകിടക്കുന്ന ഡീസൽ കഴുകി വൃത്തിയാക്കാൻ അഗ്നിശമനസേനാവിഭാഗത്തെ സഹായിച്ചു. അഗ്നിശമനസേനാ വിഭാഗത്തിന്‍റെ സ്റ്റേഷൻ ഓഫീസർ പി. വെങ്കിട്ടരാമൻ, ലീഡിങ് ഫയർമാൻ എം.എസ് രമേഷ്, ഫയർമാൻമാരായ സനൂപ് പി.ബി, രഞ്ജിത്ത്. ആർ, മനോജ്.എം, ഫയർമാൻ ഡ്രൈവർ അജയൻ.ടി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് ഒമ്പതുമണിയോടെ സഞ്ചാരയോഗ്യമാക്കിയത്.

Related News : കെ.എസ്.ആർ.ടി.സി റോഡിൽ ഡീസൽ : വാഹനങ്ങൾ തെന്നി അപകടത്തിൽ പെടുന്നു

Leave a comment

Top